ശബരിമല സംഘര്‍ഷത്തിന് ഉത്തരവാദി മുഖ്യമന്ത്രി- ബെന്നി ​​െബഹനാന്‍

തിരുവനന്തപുരം: ശബരിമലയിലെ സംഘര്‍ഷത്തി​െൻറ ഉത്തരവാദിത്തത്തില്‍നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി െബഹനാന്‍. ശബരിമല പ്രശ്‌നം വീണ്ടും വഷളായിക്കൊണ്ടിരിക്കുകയാണ്. ശബരിമലയെ സംഘര്‍ഷഭൂമിയാക്കി മാറ്റാൻ ബി.ജെ.പിയുടെയും സി.പി.എമ്മി​െൻറയും തന്ത്രങ്ങള്‍ കൂടുതല്‍ മറ നീക്കി പുറത്തുവരുന്നു. കഴിഞ്ഞ ദിവസമുണ്ടായ സംഭവം അവിടം ഒരു കലാപഭൂമിയാക്കി മാറ്റാനും വര്‍ഗീയസംഘര്‍ഷം ഉണ്ടാക്കാനും മനഃപൂര്‍വം നടത്തിയ ശ്രമമാണ്. വര്‍ഗീയകലാപത്തിന് സ്ത്രീകളെ അവിടെ എത്തിച്ചതിന് ഐ.ജി ഉള്‍പ്പെടെ പൊലീസ് സേനക്കാണ് ഉത്തരവാദിത്തം. സ്ത്രീകളെ അവിടെ എത്തിക്കുന്നതിനുവേണ്ടി വിദേശത്തുനിന്ന് മുഖ്യമന്ത്രിയാണ് നിര്‍ദേശം കൊടുത്തത്. സി.പി.എമ്മി​െൻറയും ബി.ജെ.പിയുടെയും സമീപനമാണ് ശബരിമലയെ സംഘര്‍ഷ സ്ഥലമാക്കിയത്. പൊലീസി​െൻറ ഹെല്‍മറ്റും ജാക്കറ്റും ഉപയോഗിച്ച് യുവതികളെ കൊണ്ടുപോയതിന് സി.പി.എം സെക്രട്ടറി എന്ന നിലക്ക് കോടിയേരി ബാലകൃഷ്ണന്‍ മുഖ്യമന്ത്രിയോട് വിശദീകരണം ചോദിക്കണമെന്നും ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു. വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ശനിയാഴ്ച യു.ഡി.എഫ് യോഗം േചർന്നെങ്കിലും അബ്്ദുല്‍ റസാഖ് എം.എല്‍.എയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പിരിയുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.