തിരുവനന്തപുരം: സംസ്ഥാന സർക്കാർ ശബരിമലയിൽ പക്വതയില്ലാതെ കോടതി വിധി നടപ്പാക്കാൻ ശ്രമിച്ചെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആൻറണി. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ മിന്നൽ വേഗമാണ് കാണിച്ചത്. കഴിഞ്ഞ രണ്ടുവർഷത്തിൽ നിരവധി സുപ്രീംകോടതി, ഹൈകോടതി വിധികൾ ഉണ്ടായി. അതെല്ലാം നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഇത്രയും തിരക്ക് കാട്ടിയിട്ടില്ല. ജഗതിയിലെ 92ാം ബൂത്തിൽ 'എെൻ ബൂത്ത് എെൻറ അഭിമാനം' പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയം വഷളാക്കിയത് കേന്ദ്ര-സംസ്ഥാന സർക്കാറുകളാണ്. ചില കോടതി വിധികൾ നടപ്പാക്കാതെ പകരം ഓർഡിനൻസ് ഇറക്കിയിട്ടുണ്ട്. ശബരിമയുടെ കാര്യത്തിൽ സുപ്രീംകോടതി വിധി ഉടൻ നടപ്പാക്കുമെന്ന കേരള സർക്കാറിെൻറ പ്രഖ്യാപനം തകരാറുണ്ടാക്കി. ഭക്തരുടെ പണംകൊണ്ടാണ് ദേവസ്വം ബോർഡ് പ്രവർത്തിക്കുന്നത്. വിശ്വാസികളോട് ദേവസ്വം ബോർഡ് പ്രസിഡൻറ് റിവ്യു ഹരജി നൽകുമെന്ന് പറഞ്ഞാൽ മാത്രം മതി. ശബരിമലയിൽ കഴിഞ്ഞദിവസം പൊലീസ് കാണിച്ചത് ശാന്തരായ ഭക്തരുടെപോലും രക്തം തിളക്കുന്ന പ്രവൃത്തികളാണ്. മറുഭാഗത്ത് ബി.ജെ.പി അതിനെ ആളിക്കത്തിച്ചു. എല്ലാവർക്കും പോകാവുന്ന ആരാധനാലയമാണത്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ആലോചിച്ച് പ്രവർത്തിച്ചിരുന്നെങ്കിൽ പരിഹാരം കാണാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ. കേന്ദ്ര സർക്കാറിനെ നിയന്ത്രിക്കുന്ന ആർ.എസ്.എസ് വിചാരിച്ചാൽ 24 മണിക്കൂറിനുള്ളിൽ പരിഹാരമുണ്ടാക്കാം. വിശ്വാസങ്ങൾ, ആചാരങ്ങൾ എന്നിവ വിധി പ്രസ്താവിച്ച് പെട്ടെന്ന് മാറ്റാൻ കഴിയില്ല. ശബരിമല പ്രശ്നപരിഹാരത്തിന് രാഷ്ട്രീയകക്ഷികളുടെയും വിശ്വാസികളുടെയും യോഗം വിളിക്കണമെന്നും ആൻറണി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.