തിരുവനന്തപുരം: ആചാരങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്നതിനൊപ്പം നിയമവ്യവസ്ഥയെ അംഗീകരിക്കേണ്ട ഉത്തരവാദിത്തവും തങ്ങൾക്കുണ്ടെന്ന് കേരള പൊലീസ്. ഒൗദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ശബരിമലയിലെ ശരണപാതകളിൽ പൊലീസ് പതിറ്റാണ്ടുകളായി സേവനമനുഷ്ഠിക്കുന്നു. പ്രതികൂല സാഹചര്യങ്ങളിലും വിശ്വാസികൾക്കൊപ്പം വ്രതനിഷ്ഠയോടെയാണ് നിലകൊണ്ടിട്ടുള്ളത്. നീതിനിർവഹണ സംവിധാനമെന്നനിലയിൽ പരമോന്നത നീതിപീഠത്തിെൻറ ഉത്തരവുകൾ നടപ്പാക്കേണ്ട ഉത്തരവാദിത്തവുമുണ്ട്. സേവനപാതയിൽ പൊലീസിന് കരുത്തുപകരാൻ ഏവരുടെയും പിന്തുണയുണ്ടാകണമെന്നും പോസ്റ്റിൽ അഭ്യർഥിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.