മാര്‍ക്‌സിസ്​റ്റ്​ കപടഭക്തർ ശബരിമല കീഴടക്കാന്‍ ശ്രമിക്കുന്നു -ബി.ജെ.പി

തിരുവനന്തപുരം: മാര്‍ക്‌സിസ്റ്റ് കപടഭക്തർ ശബരിമല കീഴടക്കാന്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പി വക്താവ് എം.എസ്. കുമാര്‍. പാര്‍ട്ടി ചാവേറുകളെ സന്നിധാനത്ത് വിന്യസിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തെ കലാപഭൂമിയാക്കാനുള്ള നീക്കമാണ് സി.പി.എമ്മിേൻറത്. ഒരു യുവതിയെ എങ്കിലും സന്നിധാനത്ത് കയറ്റുകയാണ് സര്‍ക്കാർ ലക്ഷ്യം. കോട്ടയത്തുനിന്ന് കാണാതായ ജസ്‌നയെ കണ്ടെത്താന്‍ മാസങ്ങളായിട്ടും പൊലീസിന് സാധിക്കുന്നില്ല. എ.ടി.എമ്മുകള്‍ കവര്‍ന്ന് കോടികള്‍ കൊള്ളയടിക്കുന്നു. ഇവയൊന്നും കണ്ടെത്താന്‍ പൊലീസിന് സമയമില്ല. എന്നാല്‍, സമൂഹത്തില്‍ സദാചാര ലംഘനം നടത്തുന്ന ആക്ടിവിസ്റ്റുകളെ ഇരുനൂറിലധികം പൊലീസുകാരുടെ അകമ്പടിയോടെ മലചവിട്ടിപ്പിക്കുവാനാണ് പൊലീസിനും സര്‍ക്കാറിനും താല്‍പര്യം. രഹസ്യമായി സൂക്ഷിക്കേണ്ട കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കുലര്‍ വരെ മുഖ്യമന്ത്രിയുടെ ഓഫിസ് ചോര്‍ത്തുെന്നന്നും അദ്ദേഹം ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.