കൊലപാതക ശ്രമം: പ്രതി പിടിയിൽ

തിരുവനന്തപുരം: നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടയെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. കുന്നുകുഴി ബാർട്ടൻഹിൽ ടി.സി 12/906 ൽ മുകേഷിനെയാണ് (28) പിടികൂടിയത്. ഇയാൾക്കെതിരെ നഗരത്തിലെ വിവിധ സ്റ്റേഷനുകളിലായി 13 ഒാളം കേസുകൾ നിലവിലുണ്ട്. കിളിമാനൂരിലെ ശിൽപ ബാറിലെ സെക്യൂരിറ്റി ജീവനക്കാരനായ രാജേന്ദ്രൻപിള്ളയെ കെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. പട്ടാപ്പകൽ ഗൗരീശപട്ടം മുളവന ജങ്ഷനിലെ വീട്ടിൽ മാരകായുധങ്ങളുമായി അതിക്രമിച്ചുകയറി വീട്ടമ്മയെ അടിച്ചുവീഴ്ത്തി സ്വർണവും പണവും കവർന്ന കേസിലും പട്ടം പ്ലാമൂട് തോട്ടരികത്ത് വീട്ടിൽ ബിജുവിനെ തടഞ്ഞുനിർത്തി വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി 12,000 രൂപ കവർന്ന കേസിലും ഇയാൾ പ്രതിയാണ്. കഴിഞ്ഞമാസം 18ന് തേക്കുംമൂട് ബണ്ട് റോഡിൽ മനോജ് എന്നയാളെ ഇരുമ്പ് പൈപ്പ്, വെട്ടുകത്തി എന്നിവ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്. കഴക്കൂട്ടം സൈബർ സിറ്റി എ.സി അനിൽകുമാറി​െൻറ നേതൃത്വത്തിൽ മെഡിക്കൽ കോളജ് പൊലീസ് ഇൻസ്പെക്ടർ സി. ബിനുകുമാർ, എസ്.െഎമാരായ പി. ഹരിലാൽ, ബി. സാബു, സി.പി.ഒമാരായ അജി, വിനീത്, അരുൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.