കീഴതില്‍തോട് ശുചീകരണം അവസാനഘട്ടത്തിലേക്ക് കയര്‍ ഭൂവസ്ത്രത്തി​െൻറ സഹായത്തോടെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്

ദേശീയപാതയില്‍ മൂന്നുമുക്കില്‍ ഡിവൈഡറില്‍ ഇടിച്ച് തകര്‍ന്ന കാര്‍ atl car divaider atl car divaider ചിറയിന്‍കീഴ്: ബണ്ട് തകര്‍ന്ന് പാടശേഖരത്തിലെ കൃഷി നശിക്കുന്നത് തടയാന്‍ കയര്‍ഭൂവസ്ത്രത്തി​െൻറ സഹായത്തോടെയുള്ള നിർമാണപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലേക്ക്. അഴൂര്‍ പഞ്ചായത്തിലെ കീഴതില്‍ തോടിന് സമീപം ഏഴ് ഹെക്ടറോളം തണ്ണീര്‍ക്കോണം പാടശേഖരത്തില്‍ മഴപെയ്താല്‍ വെള്ളം നിറയുമായിരുന്നു. വര്‍ഷങ്ങളായി തോട് മണ്ണുമൂടി വെള്ളം ഒഴുകിപ്പോകാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. കഴിഞ്ഞ വിളവെടുപ്പില്‍ ഏലായില്‍ വെള്ളം കയറി വിളകള്‍ നശിച്ചുപോയിരുന്നു. ഇതിനെതുടർന്ന് തണ്ണീര്‍ക്കോണം പാടശേഖരസമിതി നല്‍കിയ നിവേദനത്തി​െൻറ അടിസ്ഥാനത്തില്‍ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും അഞ്ചുലക്ഷം രൂപ വകയിരുത്തുകയും ചെയ്തു. കയര്‍ ഭൂവസ്ത്രവിതാനം ഉള്‍പ്പെടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് കീഴതില്‍തോട് വീണ്ടും ശുചീകരിച്ചത്. മണ്ണുജല സംരക്ഷണത്തി​െൻറ ഭാഗമായാണ് പ്രവൃത്തികൾ നടക്കുന്നത്. നിര്‍മാണപ്രവൃത്തിയുടെ പുരോഗതി വിലയിരുത്തുന്നതിന് കയര്‍ഫെഡ് ചെയര്‍മാന്‍ എന്‍. സായികുമാറും പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആര്‍. അജിത്തും സന്ദര്‍ശിച്ചു. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറി ആറ്റിങ്ങല്‍: നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറി. മൂന്നുമുക്ക് ജങ്ഷനില്‍ ചൊവ്വാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് ആറ്റിങ്ങലിലേക്ക് വന്ന കാറാണ് നിയന്ത്രണം വിട്ട് ഡിവൈഡറി​െൻറ മുകളില്‍ ഇടിച്ചുനിന്നത്. അപകടം നടന്ന സമയം എതിരെ വാഹനം ഇല്ലാത്തതിനാല്‍ ദുരന്തം ഒഴിവായി. അശാസ്ത്രീയമായി നിർമിച്ച ഡിവൈഡര്‍മൂലം നിരവധി അപകടങ്ങള്‍ നിത്യസംഭവമായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.