ആറ്റിങ്ങല്‍: പണവും വിലപിടിപ്പുള്ള രേഖകളും തിരിച്ചുനല്‍കി ബസ് കണ്ടക്ടര്‍ മാതൃകയായി. കല്ലമ്പലം ചിറ്റായിക്കോട് കാര്‍ത്തികയില്‍ തുളസി അമ്മാളുടെ വിലപിടിപ്പുള്ള രേഖകളും പണവുമടങ്ങിയ ബാഗായിരുന്നു 'റഹ്മാനിയ' എന്ന ബസില്‍ യാത്രക്കിടെ നഷ്ടപ്പെട്ടത്. കഴിഞ്ഞദിവസം വര്‍ക്കല സബ്ട്രഷറിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ബാഗ് ശ്രദ്ധയിൽപെട്ട കണ്ടക്ടര്‍ ഫൈസല്‍ ആലംകോടുള്ള പൊതുപ്രവര്‍ത്തകന്‍ എം.എച്ച്. അഷ്റഫിനൊപ്പം ആറ്റിങ്ങല്‍ െപാലീസ് സ്റ്റേഷനില്‍ ഏല്‍പിക്കുകയായിരുന്നു. ബാഗ് ആറ്റിങ്ങല്‍ ട്രാഫിക് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ഡി. രാജേന്ദ്രന്‍, എസ്.ഐ ശ്യാം, എ.എസ്.ഐ സജീവ് എന്നിവരുടെ സാന്നിധ്യത്തില്‍ ഉടമക്ക് കൈമാറി. സി.പി.ഐ കാല്‍നട പ്രചാരണ ജാഥ ചിറയിന്‍കീഴ്: സി.പി.ഐ ദേശീയപ്രക്ഷോഭത്തിെൻറ ഭാഗമായി ചിറയിന്‍കീഴ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാല്‍നട പ്രചാരണ ജാഥ സംഘടിപ്പിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്തു. സെക്രേട്ടറിയറ്റ് അംഗം എല്‍. സ്കന്ദകുമാർ അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റന്‍ ഡി. റ്റൈറ്റസ്, ഡയറക്ടര്‍ തോന്നയ്ക്കല്‍ രാജേന്ദ്രന്‍, ജില്ല എക്സിക്യൂട്ടിവ് അംഗം പി.കെ. രാജു, എ. അന്‍വര്‍ഷ എന്നിവര്‍ സംസാരിച്ചു. കവിതാ സന്തോഷ്, തിനവിള സുര്‍ജിത്, കോരാണി വിജു, ടി. സുനില്‍ എന്നിവര്‍ നേതൃത്വം നൽകി. ബിജുജോസഫ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.