തിരുവനന്തപുരം: ജി.വി രാജ സ്പോർട്സ് സ്കൂളിേലക്ക് ഹോസ്റ്റൽ മെൻറർ അസിസ്റ്റൻറ്, സ്പോർട്സ് ഇൻഫ്രാസ്ട്രക്ചർ-സ്പോർട്സ് അനുബന്ധ പ്രവർത്തനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്പോർട്സ് എക്യുപ്മെൻറ് കെയർ ടേക്കർ ആൻഡ് ഡാറ്റബേസ് അസിസ്റ്റൻറ് എന്നീ തസ്തികളിലേക്ക് തെരഞ്ഞെടുക്കുന്നതിന് അഭിമുഖം ഒക്ടോബർ 15ന് രാവിലെ 10.30ന് നടക്കും. ഹോസ്റ്റൽ മെൻറർ അസിസ്റ്റൻറ് തസ്തികയിൽ ബി.എ/ബി.എഡ് ആണ് യോഗ്യത. സ്പോർട്സ് എക്യുപ്മെൻറ് കെയർടേക്കർ ആൻഡ് ഡാറ്റബേസ് അസിസ്റ്റൻറ് തസ്തികയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും പി.ജി.ഡി.സി.എ, ടൈപ് റൈറ്റിങ് (ഇംഗ്ലീഷ് ആൻഡ് മലയാളം). രണ്ടുവർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് േയാഗ്യത. അപേക്ഷകർ 15ന് രാവിലെ 9.30ന് തിരുവനന്തപുരം, പാളയം, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന കായിക യുവജന കാര്യാലയത്തിെൻറ സ്പോർട്സ് എൻജിനീയറിങ് വിങ്ങിൽ ആവശ്യമായ രേഖകൾ സഹിതം റിപ്പോർട്ട് ചെയ്യണം. ഫോൺ: 9895952713, 9562439858, 8075079703.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.