നേമം: വെൽഫെയർ പാർട്ടി നേമം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് വെള്ളായണി ജങ്ഷനിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. ജില്ലസെക്രട്ടറി ഷറഫുദ്ദീൻ കമലേശ്വരം ഉദ്ഘാടനം ചെയ്തു. വിലക്കയറ്റം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനസർക്കാറും നികുതി കുറച്ച് അധികഭാരം കുറക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം വൈസ് പ്രസിഡൻറ് റഹീം നേമം അധ്യക്ഷത വഹിച്ചു. പൊന്നുമംഗലം വാർഡ് പ്രസിഡൻറ് ഹാരിസ് നേമം, നേമം താജുദ്ദീൻ, ദിവാകരൻ, സന്തോഷ് കുമാർ, അബൂബക്കർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.