ഡോ. എം.എ. കരീമിന്​ മിഥുനസ്വാതി ബാലസാഹിത്യ പുരസ്​കാരം സമ്മാനിച്ചു

തിരുവനന്തപുരം: കുട്ടികളുടെ സാഹിത്യവേദിയും കർമശക്തി ദിനപത്രവും സംയുക്തമായി സംഘടിപ്പിച്ച മിഥുനസ്വാതി സാഹിത്യോത്സവം മുൻ എം.എൽ.എ ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ഡോ. പി. സേതുനാഥൻ അധ്യക്ഷതവഹിച്ചു. മിഥുനസ്വാതി ബാലസാഹിത്യ പുരസ്കാരം ഡോ. എം.എ. കരീമിന് ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എം.ആർ. തമ്പാൻ സമ്മാനിച്ചു. മിഥുനസ്വാതി ബാലപ്രതിഭ പുരസ്കാരം അപർണാരാജിന് സമ്മാനിച്ചു. ഉപന്യാസമത്സരത്തിൽ ഒന്നാം സമ്മാനം നേടിയ അൽഫിന എസ്. റെയ്സലിന് കവി മതിര ബാലചന്ദ്രനും പ്രബന്ധമത്സരത്തിൽ ഒന്നാം സമ്മാനം നേടിയ അനിത ഹരിക്ക് ശരത്ചന്ദ്രപ്രസാദും ഉപഹാരം സമ്മാനിച്ചു. കാപ്ഷൻ puraskaram ഡോ.എം.എ. കരീമിന് മിഥുനസ്വാതി ബാലസാഹിത്യ പുരസ്കാരം ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ എം.ആർ. തമ്പാൻ സമ്മാനിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.