കാട്ടാക്കട: കാട്ടാൽ ശ്രീഭദ്രകാളിദേവീക്ഷേത്രവും തപസ്യ കലാസാഹിത്യവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന നവരാത്രി കലാസാഹിത്യോത്സവം 10 മുതൽ 19 വരെ നടക്കും.10ന് സിനിമാ സംവിധായകൻ അലി അക്ബർ നവരാത്രി സഹിത്യോത്സവം ഉദ്ഘാടനം ചെയ്യും. 19 ന് രാവിലെ എട്ട് മുതൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും പാലിയേറ്റിവ് കെയർ ദിനാഘോഷം കാട്ടാക്കട: സി.എസ്.ഐ ഹോസ്പിസ് ആൻഡ് പാലിയേറ്റിവ് കെയറിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പാലിയേറ്റിവ് കെയർ ദിനാഘോഷം 13ന് നടക്കും. കാട്ടാക്കട ചർച്ച് ഹാളിൽ റവ. ഡോ. ആർ. ജ്ഞാനദാസിെൻറ അധ്യക്ഷതയിൽ ബിഷപ് ധർമരാജ് റസാലം ഉദ്ഘാടനം ചെയ്യും. നിർധനരോഗികൾക്കുള്ള ഭക്ഷ്യധാന്യ കിറ്റ് കെ.എസ്. ശബരീനാഥൻ എം.എൽ.എയും ചികിത്സാ ധനസഹായം അഡ്വ. ഐ.ബി. സതീഷ് എം.എൽ.എയും വിതരണം ചെയ്യുമെന്ന് കോഒാഡിനേറ്റർ റവ. ടി.എൻ. പ്രദീപ്, കൺവീനർ ഇ. വിജയരാജ്, റവ. സി.ആർ. വിൻസൻറ്, ഷൈൻ രാജ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.