കാട്ടാക്കട: പൂഴനാട് നീരാഴികോണം ഭാവന ഗ്രന്ഥശാല ആൻഡ് കലാസാംസ്കാരിക കേന്ദ്രം സംഗീതജ്ഞൻ ബാലഭാസ്കറെ അനുസ്മരിച്ചു. സംഗീതസംവിധായകന്‍ വിജയ് കരുൺ, ചലച്ചിത്ര ഗാനരചയിതാവ് അജി ദൈവപ്പുര, ഗായകൻ അനിൽകുമാർ 'മാനസപ്രഭു, പ്രമോദ് ചന്ദ്രബാബു എന്നിവർ സംസാരിച്ചു. ബാലഭാസ്കറിെൻറ ഗാനങ്ങൾ കോർത്തിണക്കി ബാലവേദി അംഗങ്ങൾ സംഗീതാഞ്ജലിയും സംഘടിപ്പിച്ചു. ഓസോൺ ദിനാചരണം ആര്യനാട്: ഗവ.ഐ.ടി.ഐ എൻ.എസ്.എസും ശാസ്ത്രസാങ്കേതിക പരിസ്ഥിതികൗൺസിലും സംയുക്തമായി ഓസോൺ ദിനാചരണത്തിെൻറ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരവിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. പ്രിൻസിപ്പൽ ജയൻ ജോൺ അധ്യക്ഷത വഹിച്ചു. വ്യവസായ പരിശീലനവകുപ്പ് അഡീഷനൽ ഡയറക്ടർ ധർമരാജൻ സമ്മാനവും സർട്ടിഫിക്കറ്റുകളും നൽകി. അസി.കോഓഡിനേറ്റർ എം.എസ്. ഗണേശൻ, പ്രോഗ്രാം ഓഫിസർ ടി.എൻ. പ്രവീൺചന്ദ്, സൂരജ് കുമാർ എന്നിവർ സംസാരിച്ചു. ദിനാചരണത്തിെൻറ ഭാഗമായി പൊതുജന ബോധവത്കരണ പരിപാടി, ക്വിസ് മത്സരം, പോസ്റ്റർ, രചനാമത്സരങ്ങൾ എന്നിവയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.