കസേരകൾ വിതരണം ചെയ്തു

വിഴിഞ്ഞം: തുറമുഖ നിർമാണ കമ്പനിയുടെ സാമൂഹികപ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി അദാനി ഫൗണ്ടേഷൻ മേഖലയിലെ അംഗൻവാടികൾക്ക് . നഗരസഭയുടെ ഹാർബർ, വിഴിഞ്ഞം, കോട്ടപ്പുറം, വെങ്ങാനൂർ, മുല്ലൂർ വാർഡുകളിലെ 49 അംഗൻവാടികൾക്കായി നൽകിയ 600 കസേരകളുടെ വിതരണോദ്ഘാടനം ചൈൽഡ് ഡെവലപ്മ​െൻറ് പ്രോജക്ട് ഓഫിസർ അനിത, സൂപ്പർവൈസർ രശ്മി എന്നിവർ ചേർന്ന് നിർവഹിച്ചു. പ്രദേശത്തെ അംഗൻവാടികളിലെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്ന പദ്ധതിയുടെ ഭാഗമാണ് കസേരകൾ വിതരണം ചെയ്തതെന്ന് അദാനി സാമൂഹികപ്രതിബദ്ധത വിഭാഗം മേധാവി ഡോ. അനിൽ ബാലകൃഷ്ണൻ പറഞ്ഞു. പ്രോജക്ട് ഓഫിസർ സെബാസ്റ്റ്യൻ ബ്രിട്ടോ, മായ മോഹൻ എന്നിവർ പങ്കെടുത്തു. 49 അംഗൻവാടികൾക്ക് നേരത്തേ വാട്ടർ പ്യൂരിഫയറുകളും വിതരണം ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.