അഷ്​ടമുടി ടൂറിസം: പ്രാക്കുളത്ത് നിന്ന്​ പുതിയ ബോട്ട് ഉടൻ

കൊല്ലം: അഷ്ടമുടി കായലിലെ തുരുത്തുകൾ കണ്ടുമടങ്ങാൻ ടൂറിസം പ്രമോഷൻ കൗൺസിലി​െൻറ നേതൃത്വത്തിൽ പ്രാക്കുളം സാമ്പ്രാണിക്കൊടിയിൽ നിന്ന് പുതിയ ബോട്ട് സർവിസ് ഉടൻ ആരംഭിക്കും. അഷ്ടമുടി ടൂറിസം പദ്ധതിയുടെ ഭാഗമായി സാമ്പ്രാണിക്കൊടിയിലെയും പരിസരത്തെയും തുരുത്തുകൾ കണ്ട് മടങ്ങാൻ ഇനി സന്ദർശകർക്ക് പ്രാക്കുളം സാമ്പ്രാണിക്കൊടിയിലെത്തിയാൽ മതിയാകും. സീ െപ്ലയ്ൻ പദ്ധതിയുടെ ഭാഗമായി ഡി.ടി.പി.സിക്ക് അനുവദിച്ച രണ്ടു ബോട്ടുകളിൽ ഒരെണ്ണമാണ് പ്രാക്കുളത്ത് നിന്ന് സർവിസ് നടത്തുന്നത്. അഷ്ടമുടിയുടെ തീരത്ത് കൂടി ട്രാംകാര്‍, സൈക്കിള്‍-കാല്‍നട യാത്രക്കാര്‍ക്ക് മാത്രമായി റിങ് റോഡ്‌ എന്നിവയും പരിഗണയിലുണ്ട്. ആശ്രാമം, മൺറോതുരുത്ത് എന്നിവിടങ്ങളിലെ കണ്ടല്‍കാട് കണ്ടുപോകാന്‍ പരിസ്ഥിതിസൗഹൃദ യാത്ര മുന്നിൽ കണ്ടാണ് ബോട്ട് സർവിസ് അനുവദിക്കുന്നത്. * കായൽ സൗന്ദര്യം ആസ്വദിക്കാം... പാക്കേജുകളായി - ബ്ലൂ വാട്ടര്‍ ക്രൂയിസസ് ഈ പാക്കേജ് മൂന്ന് രൂപത്തിലുണ്ട്. 1. റൗണ്ട്-ദ-ട്രിപ്, 2. സീ ആൻഡ് സ്ലീപ്, 3. സ്റ്റാര്‍ നൈറ്റ് റൗണ്ട്-ദ-ട്രിപ് പാക്കേജില്‍ ഒരു പകല്‍ കൊണ്ട് അഷ്ടമുടിക്കായലിലെ മുഴുവന്‍ ദ്വീപുകളും സന്ദര്‍ശിക്കാം. സീ ആൻഡ് സ്ലീപ് പാക്കേജിലാകട്ടെ പകല്‍ മുഴുവന്‍ കാഴ്ചകൾ ആസ്വദിക്കാനും രാത്രി കായലില്‍ ഹൗസ്‌ബോട്ടിനുള്ളില്‍ ഉറങ്ങാനും അവസരമൊരുക്കുന്നു. മൂന്നാമത്തെ സ്റ്റാര്‍ നൈറ്റ് പാക്കേജില്‍ യാത്ര തുടങ്ങുന്നത് വൈകീട്ടാണ്. രാത്രിയില്‍ ഹൗസ്‌ബോട്ട് താമസ സൗകര്യവുമുണ്ടാകും. * ഹൗസ്‌ബോട്ട് യാത്രയും റിസോര്‍ട്ടിലെ താമസവും ഈ പാക്കേജില്‍ ഡി.ടി.പി.സി ഉള്‍പ്പെടുത്തിയിരിക്കുന്നത് ഒരു ദിവസം ഹൗസ്‌ബോട്ടിലുള്ള ജലയാത്രയും പ്രമുഖമായ റിസോര്‍ട്ടിലെ താമസവുമാണ്. മൂന്നുരീതിയില്‍ ഈ പാക്കേജ് ക്രമീകരിച്ചിരിക്കുന്നു. - മജസ്റ്റിക് ക്രൂയിസ് ഒരു പകല്‍ മുഴുവന്‍ ഹൗസ്‌ബോട്ടില്‍ സഞ്ചാരത്തിനുശേഷം വൈകീട്ട് അഷ്ടമുടി റിസോര്‍ട്ടില്‍ താമസസൗകര്യം ലഭിക്കും. എയര്‍ കണ്ടീഷനും മള്‍ട്ടി ക്യൂസിന്‍ റസ്റ്റാറൻറുമുള്ള റിസോര്‍ട്ടാണിത്. പിറ്റേന്ന് രാവിലെ റിസോര്‍ട്ടില്‍ നിന്ന് ഹൗസ്‌ബോട്ടില്‍ കൊല്ലത്ത് യാത്ര പുറപ്പെടുന്ന കേന്ദ്രത്തിലെത്തിക്കുന്നു. -എലഗൻറ് ക്രൂയിസ് പകല്‍ മുഴുവന്‍ ഹൗസ്‌ബോട്ട് യാത്രക്കുശേഷം പാം ലഗൂണ്‍ റിസോര്‍ട്ടിലാണ് താമസസൗകര്യം നല്‍കുന്നത്. പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന കോട്ടേജുകളാണ് ഈ റിസോര്‍ട്ടി​െൻറ പ്രത്യേകത. വിവിധ തരം മത്സ്യവിഭവങ്ങളും ലഭിക്കും. പിറ്റേദിവസം രാവിലെ ഹൗസ്‌ബോട്ടില്‍ പുറപ്പെട്ട സ്ഥലത്തെത്തിക്കും. - 'സെറീന്‍' പാക്കേജ് പകല്‍നേരത്തെ ഹൗസ്‌ബോട്ടിലുള്ള ഉല്ലാസയാത്രക്കുശേഷം താമസം അക്വാസെറീന്‍ റിസോര്‍ട്ടിലായിരിക്കും. പിറ്റേദിവസം രാവിലെ ഹൗസ് ബോട്ടില്‍ യാത്രയാരംഭിച്ച സ്ഥലത്തെത്തിക്കുകയും ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.