ഓച്ചിറ: ഇരുവൃക്കയും തകരാറിലായി ജീവൻ നിലനിർത്താൻ പ്രയാസപ്പെടുന്ന യുവതിക്കായി നാട് ഒരുമയോടെ രംഗത്ത്. ഓച്ചിറ മേമന തുണ്ടുപറമ്പിൽ ശ്രീകുമാർ-മായാദേവി ദമ്പതികളുടെ മകൾ ശ്രീലക്ഷ്മിക്കു (27)വേണ്ടിയാണ് സഹായഹസ്തമൊരുങ്ങിയത്. അയൽവാസികളെ പോലും അറിയിക്കാതെയാണ് മാതാപിതാക്കൾ ശ്രീലക്ഷ്മിയെ ചികിത്സിച്ചിരുന്നത്. നെട്ടോട്ടത്തിനിടയിൽ പിതാവിന് ഹൃദയസംബന്ധമായ അസുഖം പിടിപെട്ടത് കുടുംബത്തിന് ഇടിത്തീയായി. ശ്രീലക്ഷ്മി വിവാഹിതയാെണങ്കിലും മക്കളില്ല. വൃക്ക മാറ്റിവെക്കുന്നതിനാവശ്യമായ ഭാരിച്ച തുക കണ്ടെത്താൻ ഭർത്താവിനും കഴിവില്ല. അഞ്ചുസെൻറ് ഭൂമിയാണ് മാതാപിതാക്കൾക്കുള്ളത്. വിവരമറിഞ്ഞ നാട്ടുകാർ പണം കണ്ടെത്തി ശ്രീലക്ഷ്മിയെ രക്ഷിക്കാനുള്ള വഴി ഏറ്റെടുത്തു. ഓച്ചിറ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇ. ലത്തിഫാ ബീവി (ചെയർ.), സത്താർ ബാബു (കൺ.) അൻസാർ മലബാർ (ട്രഷ.), പഞ്ചായത്ത് പ്രസിഡൻറ് അയ്യാണിക്കൽ മജീദ് (രക്ഷാ.) തുടങ്ങിയവരുടെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തനനിരതരായി. കൂടാതെ സ്ത്രീകൂട്ടായ്മയും പ്രവാസികളും. 50 ലക്ഷം രൂപ ചെലവുവരും. പഞ്ചാബ് നാഷനൽ ബാങ്കിെൻറ ഓച്ചിറ ബ്രാഞ്ചിൽ ജോയൻറ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ശ്രീലക്ഷ്മി ചികിത്സാസഹായ സമിതി, A/C No.452800010037154, IFSC: PUNB 045 2800 എന്നതാണ് അക്കൗണ്ട് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.