റോഡ് നവീകരണം

കാട്ടാക്കട: കാട്ടാക്കട പഞ്ചായത്തിലെ കിള്ളി-തൂങ്ങാംപാറ-അമ്പലത്തിൻകാല- കീഴാറൂർ റോഡ് ആധുനികരീതിയിൽ നവീകരിക്കുന്നു. അഞ്ചര കിലോമീറ്ററോളം വരുന്ന റോഡ് ബി.എം.ബി.സി നിലവാരത്തിലാണ് നവീകരിക്കുക. ഇതിന് 5.5 കോടി രൂപയുടെ ഭരണാനുമതിയായതായും പണികൾ ഉടൻ ആരംഭിക്കുമെന്നും ഐ.ബി. സതീഷ് എം.എൽ.എ അറിയിച്ചു. ഓസോൺ ദിന സന്ദേശയാത്ര കാട്ടാക്കട: തോട്ടമ്പറ ഗവ. എൽ.പി സ്‌കൂൾ ഓസോൺ ദിന സന്ദേശയാത്ര നടത്തി. പ്രധാനാധ്യാപിക അജിത സന്ദേശം നൽകി. പോസ്റ്റർ രചന മത്സരവും സംഘടിപ്പിച്ചു. ജീവനം ചർച്ചാവേദി കാട്ടാക്കട: ജീവനം ചർച്ചാവേദിയുടെ ആഭിമുഖ്യത്തിൽ ചർച്ച സംഘടിപ്പിച്ചു. പ്രസിഡൻറ് വി. രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. ഡോ.ജെ. ഹരീന്ദ്രൻനായർ, ബി. വിജയകുമാരിയമ്മ, ഡോ.എൻ. സുന്ദരൻ, ബി. രാഘവൻ നായർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.