റോഡിലെ വെള്ളക്കെട്ടിന് പരിഹാരമില്ല കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു

നെടുമങ്ങാട്: പതിനൊന്നാംകല്ല് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഒരുവര്‍ഷത്തിലേറെയായി ഒഴുകിയെത്തുന്ന മലിനജലം ഓടയും കവിഞ്ഞ് റോഡിലേക്ക് ഒഴുകുകയാണ്. ഒഴുക്ക് കാരണം റോഡ് പൊട്ടിപ്പൊളിഞ്ഞ് നശിച്ചു. ഇരുചക്ര വാഹനയാത്രികര്‍ കുഴിയിൽവീണ് പരിക്കേല്‍ക്കുന്നതും നിത്യസംഭവമാണ്. ഇതേതുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരവുമായി രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് താലൂക്ക് സഭയില്‍ അവതരിപ്പിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് പ്രവർത്തകർ ആരോപിച്ചു. നെട്ടറച്ചിറ ജയന്‍, അരുണ്‍കുമാര്‍, ടി.അര്‍ജുനന്‍, ഹാഷീം റഷീദ്, സജ്ജാദ് മന്നൂര്‍ക്കോണം, ഹസീന, ഫാത്തിമ, കരിപ്പൂര് ഷിബു, വാളിക്കോട് ഷമീര്‍, സനല്‍, മന്നൂര്‍ക്കോണം താജുദ്ദീന്‍, അബ്ദുൽ അസീസ്, കണ്ണന്‍, കെ.എ. പ്യാരിലാല്‍, നെട്ടയില്‍ഷനു, ഷ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. ഏറെനേരം ഗതാഗതം തടസ്സെപ്പട്ടതോടെ നെടുമങ്ങാട് സി.ഐയുടെ നേതൃത്വത്തില്‍ പൊലീസെത്തി സമരക്കാരെ അറസ്റ്റ് ചെയ്തുനീക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.