വെൽഫയർ പാർട്ടി നഗരവികസന ജനസഭ

നെടുമങ്ങാട്: വെൽഫയർ പാർട്ടി നെടുമങ്ങാട് യൂനിറ്റ്‌ നഗര വികസന ജനസഭ സംഘടിപ്പിച്ചു. ദേശീയ സെക്രട്ടറി കെ. സജീദ് മുഖ്യപ്രഭാഷണം നടത്തി. പരിസ്ഥിതിയെയും പ്രാദേശികാനുഭവങ്ങളെയും പരിഗണിച്ചായിരിക്കണം വികസന പ്രവർത്തനങ്ങൾ നടത്തേണ്ടതെന്ന് അദേഹം പറഞ്ഞു. നഗരസഭ പ്രതിപക്ഷ നേതാവ് ടി. അർജുനൻ, കൗൺസിലർമാരായ എൻ.ഫാത്തിമ, സുമയ്യ മനോജ്, കെ.െജ. ബിനു എന്നിവർ നഗരസഭ നേരിടുന്ന പ്രശ്നങ്ങൾ മുന്നോട്ട് വെച്ചു. വെൽെഫയർ പാർട്ടി ജില്ല പ്രസി. എൻ.എം. അൻസാരി, ജനറൽ സെക്രട്ടറി അനിൽകുമാർ, പാങ്ങോട് പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ എ.എം. റജീന, മുൻ സെക്രട്ടറി കല്ലറ മധു, നെടുമങ്ങാട് മുസ്ലിം ജമാഅത്ത് ഇമാം എ. ആബിദ് മൗലവി, സ്വാമി എം.ടി. ബിനീഷ് വിനായക് എന്നിവർ സംസാരിച്ചു. മുൻ ചെയർമാൻമാരായ മുല്ലശ്ശേരി ഗോപാലകൃഷ്ണൻ നായരെയും കെ. സോമശേഖരൻനായരെയും ദീർഘകാലം പ്രതിപക്ഷ ലീഡറായിരുന്ന െജ.എ. റഷീദിനെയും പൊന്നാടയണിയിച്ച് ആദരിച്ചു. യൂനിറ്റ് പ്രസി. എൻ. അബ്ദുൽ കലാം അധ്യക്ഷതവഹിച്ചു. എ.എ. ജവാദ് സ്വാഗതവും കെ. ഉണ്ണികൃഷ്ണൻ നായർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.