നെയ്യാറി​െൻറ തീരത്ത് മുളംതൈകള്‍ നട്ടു

കാട്ടാക്കട: വറ്റാത്ത ഉറവക്കായി ജലസമൃദ്ധി പദ്ധതിയോടനുബന്ധിച്ച് ഓസോണ്‍ ദിനാചാരണത്തി​െൻറ ഭാഗമായി ക്രൈസ്റ്റ് നഗര്‍ സ്കൂൾ വിദ്യാർഥികള്‍ കാട്ടാക്കട പഞ്ചായത്തി​െൻറ അതിര്‍ത്തിയിലൂടെ ഒഴുകുന്ന . കീഴാറൂര്‍ പാലത്തിനു സമീപം തൈകള്‍ നട്ട് ഐ.ബി. സതീഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. അജിത, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എം.ആര്‍. സുനില്‍കുമാര്‍, പ്രിന്‍സിപ്പൽ റവ. ബിനോയ് പട്ടര്‍കുളം, അധ്യാപിക ബീന, സോഷ്യല്‍ ഫോറസ്ട്രി ഓഫിസര്‍ അജിത്ത് എന്നിവര്‍ പങ്കെടുത്തു. തൊഴിലുറപ്പ് തൊഴിലാളികള്‍ നദീതീരത്ത് കുഴികെളടുത്ത് നല്‍കി. ജില്ല സാമൂഹിക വനവത്കരണം ഡിവിഷനില്‍നിന്ന് നടുന്നതിനാവശ്യമായ തൈകള്‍ ലഭ്യമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.