വിളപ്പിൽ പഞ്ചായത്തിൽ തെരുവുവിളക്കുകൾ മിഴിയടച്ചു; അഴിമതിയെന്ന് ആരോപണം

കാട്ടാക്കട: വിളപ്പില്‍ ഗ്രാമപഞ്ചായത്തിലെ വിവിധയിടങ്ങളിലെ തെരുവുവിളക്കുകള്‍ മിഴിയടച്ചു. എൽ.ഇ.ഡി ബൾബുകൾ വാങ്ങിയതില്‍ വന്‍ അഴിമതിയെന്ന് ആരോപണം. 39.58 ലക്ഷം മുടക്കി വാങ്ങിയത് നിലവാരം കുറഞ്ഞ 1683 ബൾബുകൾ. ഒരു മാസത്തിനുള്ളിൽ ഇവയിൽ പകുതിയിലേറെയും മിഴിയടച്ചു. ശേഷിച്ചവയിൽ ചിലത് മൂന്നു മാസം തികച്ചില്ല. മൂന്നു വർഷം ഗാരൻറി നൽകി ബൾബുകൾ നൽകിയ കമ്പനി പ്രതിനിധികളെ കാണാനുമില്ല. പരാതിയുടെ പ്രളയമായതോടെ പുലിവാല് പിടിച്ച്‌ പഞ്ചായത്ത് അധികൃതർ. 2016-17 സാമ്പത്തിക വർഷത്തിലാണ് കൊല്ലം ജില്ലയിെല ഒരു സ്വകാര്യ കമ്പനിക്ക് വിളപ്പിൽ പഞ്ചായത്ത് എൽ.ഇ.ഡി ബൾബുകൾ സ്ഥാപിക്കാൻ കരാർ നൽകിയത്. പഞ്ചായത്തിലെ 19 വാർഡുകളിലുള്ള വൈദ്യുതി തൂണുകളിലെ പഴയ ബൾബുകൾ മാറ്റി എൽ.ഇ.ഡി സ്ഥാപിക്കാനായിരുന്നു കരാർ. ഇതിനായി 39,58,474 രൂപയും പഞ്ചായത്ത് കമ്പനിക്ക് നൽകി. മൂന്നു വർഷത്തിനിടെ ബൾബുകൾക്ക് കേടുപാട് സംഭവിച്ചാൽ മാറ്റി നൽകുകയോ അറ്റകുറ്റപ്പണി സൗജന്യമായി തീർത്തുകൊടുക്കുകയോ ചെയ്യാമെന്നതായിരുന്നു വ്യവസ്ഥ. എന്നാൽ, ബൾബുകളിൽ ഭൂരിഭാഗവും ആറു മാസത്തിനിടെ പൂർണമായി കേടായിട്ടും കമ്പനി അധികൃതർ തിരിഞ്ഞു നോക്കിയില്ല. എന്നാൽ, ഇവർക്കെതിരെ പഞ്ചായത്ത് ഇതേവരെ നടപടി സ്വീകരിച്ചിട്ടില്ല. മാസങ്ങളായി തെരുവുവിളക്കുകൾ കത്താതായതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടെ ഈ വർഷവും പുതിയ എൽ.ഇ.ഡി ബൾബുകൾ വാങ്ങാൻ 16.34 ലക്ഷം നീക്കിെവച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.