കര്‍ഷക കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

കാട്ടാക്കട: കര്‍ഷക കോണ്‍ഗ്രസ് കാട്ടാക്കട നിയോജകമണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍ ഉദ്ഘാടനം ചെയ്തു. പ്രളയക്കെടുതിമൂലം ദരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആനൂകൂല്യങ്ങൾ നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷക കോണ്‍ഗ്രസ് കാട്ടാക്കട നിയോജകമണ്ഡലം പ്രസിഡൻറ് വി.ജെ. സലോമന്‍ അധ്യക്ഷതവഹിച്ചു. മുൻ സ്പീക്കര്‍ എന്‍.ശക്തന്‍, ജില്ല പ്രസിഡൻറ് എം.എസ് അനില്‍, കള്ളിക്കാട് രാജേന്ദ്രന്‍, ആര്‍.വി. രാജേഷ്, വി.ആര്‍. രമകുമാരി എന്നിവര്‍ സംസാരിച്ചു. വായ്പകള്‍ എഴുതിത്തള്ളണമെന്നും കാര്‍ഷികവിളകള്‍ നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും, തുക നിശ്ചയിക്കുന്നതിലെ അപാകതകള്‍ പരിഹരിക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കണ്‍വെന്‍ഷന് മുന്നോടിയായി പ്രകടനവും നടത്തി. ചിത്രം- Karshaka con-ktda-Sammelanam കര്‍ഷക കോണ്‍ഗ്രസ് കാട്ടാക്കട നിയോജകമണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.