വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: പുത്തൻചന്ത വൈദ്യുതി സെക്ഷന്‍ ഓഫിസി​െൻറ കീഴില്‍ വരുന്ന ത്രിവേണി, കരിമ്പനാല്‍ ആർക്കേഡ് പ്രദേശങ്ങളില്‍ എച്ച്.ടിയുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ബുധനാഴ്ച പകല്‍ ഒമ്പത് മുതല്‍ അഞ്ചുവരെ . പേയാട് വൈദ്യുതി സെക്ഷന്‍ പരിധിയിലെ കാവിൻപുറം, ചൊവ്വള്ളൂർ ക്ഷേത്രം, ആലംകോട് പ്രദേശങ്ങളില്‍ 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ബുധനാഴ്ച പകല്‍ ഒമ്പതുമുതല്‍ അഞ്ചുവരെ . വഴുതയ്ക്കാട്-തൈക്കാട് നാലുവരിപ്പാത നിർമാണം പൂർത്തീകരിക്കണം -വി.എസ്. ശിവകുമാർ തിരുവനന്തപുരം: നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളിലൊന്നായ വഴുതയ്ക്കാട്-തൈക്കാട് പാത നാലുവരിപ്പാതയായി വികസിപ്പിക്കുന്നതി​െൻറ അവശേഷിക്കുന്ന പ്രവൃത്തികൾ അടിയന്തരമായി പൂർത്തീയാക്കാൻ നടപടി സ്വീകരിക്കണമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ. ഇതുസംബന്ധിച്ച് പൊതുമരാമത്ത് മന്ത്രിക്കും ട്രിഡ ചെയർമാനും കത്ത് നൽകി. ആവശ്യമുള്ള ഭൂമിയുടെ 90 ശതമാനവും ഏറ്റെടുത്ത് നിർമാണ പ്രവർത്തനങ്ങൾ ഇതിനോടകം പൂർത്തീകരിച്ചിട്ടുണ്ട്. കച്ചവടക്കാരുടെ കൈവശമുള്ള 21 സ​െൻറ് സ്ഥലം മാത്രമാണ് ഇനി ഏറ്റെടുക്കാനുള്ളത്. കച്ചവടക്കാർക്ക് പുനരധിവാസം നൽകി സ് ഥലമേറ്റെടുക്കൽ പൂർത്തിയാക്കുന്നതിന് ട്രിഡയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ഈ സർക്കാർ അധികാരമേറ്റ് രണ്ടുവർഷം കഴിഞ്ഞിട്ടും നടപടിയുമുണ്ടാകാത്തത് പ്രതിഷേധാർഹമാണ്. നിയമസഭയിൽ ഇക്കാര്യം ഉന്നയിച്ചപ്പോൾ സ്ഥലമേറ്റെടുക്കൽ പൂർത്തീകരിച്ചാൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി നിയമസഭയിൽ ഉറപ്പുനൽകിയിരുന്നതാണ്. കച്ചടവക്കാരെ പുനരധിവസിപ്പിക്കാൻ സ്ഥലം കണ്ടെത്തി നാലുവരിപ്പാതയുടെ നിർമാണം പൂർത്തീകരിക്കാൻ സംസ്ഥാന സർക്കാറും ട്രിഡയും നടപടി സ്വീകരിക്കണമെന്ന് വി.എസ്. ശിവകുമാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.