വെള്ളറട: കീഴാറൂര്‍ സ്‌കൂളിലെ വിദ്യാർഥികള്‍ പാട്ടത്തിനെടുത്ത കൃഷിഭൂമിയിലെ നെൽകൃഷിക്ക് നൂറുമേനി വിളവ്. പി.ടി.എയുടെ സഹകരണത്തോടെ 35 സെൻറ് തരിശ്ഭൂമി പാട്ടത്തിനെടുത്താണ് നെൽകൃഷിയിറക്കിയത്. ഔഷധ സസ്യവിഭാഗത്തില്‍പെട്ട രക്തശാലി ഇനം നെല്ലാണ് കൃഷിചെയ്തത്. കൃഷിവകുപ്പ് ഹെക്ടറിന് 30000 രൂപയുടെ ധനസഹായം നല്‍കിയിരുന്നു. വിളവെടുപ്പ് ഉദ്ഘാടനം സി.കെ. ഹരീന്ദ്രന്‍ എം.എൽ.എ നിർവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ഡോ. ഗീതാരാജശേഖരെൻറ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഇൻറര്ലോക്കിെൻറ സമര്‍പ്പണവും നടന്നു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡൻറ് കെ.കെ. സജയന്‍, കൃഷിവകുപ്പ് അസിസ്റ്റൻറ് ഡയറക്ടര്‍ വിനയചന്ദ്രന്‍, പി.ടി.എ പ്രസിഡൻറ് എസ്. രാജശേഖരന്‍, ആര്യന്‍കോട് കൃഷി ഓഫിസര്‍ എസ്. ശശികുമാര്‍, തിരുവനന്തപുരം കര്‍ഷക കൂട്ടായ്മ അംഗം സന്തോഷ് വത്സന്‍, ഹെഡ്മിസ്ട്രസ് സി.പി. ഐറിൻ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.