പൊതുവിദ്യാഭ്യാസ ഡയറക്ടറുടേത് രാഷ്​ട്രീയക്കാര​െൻറ ഭാഷ -ഒ. രാജഗോപാല്‍ എം.എ.ല്‍എ

തിരുവനന്തപുരം: സ്വധര്‍മാഭിമാനികളും രാഷ്ട്രബോധമുള്ളവരുമായി ഭാവിതലമുറയെ രൂപപ്പെടുത്താന്‍ ചുമതലപ്പെട്ട പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ രാഷ്ട്രീയക്കാര​െൻറ ഭാഷയില്‍ സാഹിത്യരചന നടത്തുന്നത് പദവിയെ അപമാനിക്കലാണെന്ന് ഒ. രാജഗോപാല്‍ എം.എല്‍.എ. ശ്രീരാമനെ അപമാനിച്ച് മാര്‍ക്‌സിസ്റ്റനുകൂല മാസികയില്‍ ലേഖനമെഴുതിയ ഡി.പി.ഐ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് ദേശീയ അധ്യാപക പരിഷത്ത് (എന്‍.ടി.യു) സംഘടിപ്പിച്ച മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡൻറ് സി. സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.എസ്. ഗോപകുമാര്‍, പി. സുനില്‍കുമാര്‍, എസ്. സുരേഷ്, കെ.കെ. ശ്രീകുമാര്‍, പി.വി. ശ്രീകലേശന്‍, വി. ഉണ്ണികൃഷ്ണന്‍, എം. ശിവദാസ്, കെ.എസ്. ജയചന്ദ്രന്‍, എന്‍. സത്യഭാമ, ആര്‍. ജിഗി, സി.വി. രാജീവന്‍, എസ്. ശ്യാംലാല്‍, ഇ.കെ. ഹേമലത എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.