കൊയ്​ത്തുത്സവം സംഘടിപ്പിച്ചു

ആക്കൽ: പോരേടം വിവേകാനന്ദ സ്കൂളിലെ നാഷനൽ സർവി സ്കീം കുട്ടികളുടെ നേതൃത്വത്തിൽ . 'വിഷരഹിതമായ നെല്ല്' ലക്ഷ്യത്തോടെ സ്കൂളിലെ എൻ.എസ്.എസ് വളൻറിയർമാരുടെ നേതൃത്വത്തിൽ കൃഷിചെയ്ത നെല്ലാണ് കഴിഞ്ഞദിവസം കുട്ടികൾ കൊയ്തെടുത്തത്. പൂർണമായും ജൈവരീതിയിലുള്ള കൃഷിയിൽ നൂറുമേനി വിളവായിരുന്നു. സ്കൂളിനടുത്തെ സ്വകാര്യവ്യക്തിയുടെ വയലിലായിരുന്നു കൃഷി. നെല്ല് സ്കൂളിൽ നടക്കുന്ന എൻ.എസ്.എസ് സപ്തദിന ക്യാമ്പിൽ കുട്ടികൾക്ക് ഭക്ഷണത്തിന് ഉപയോഗിക്കും. പ്രിൻസിപ്പൽ പ്രകാശ്കുമാർ, എൻ.എസ്.എസ് പ്രോഗ്രാം കോഒാഡിനേറ്റർ പി.എസ്. സജി, യുവ കർഷകനായ ബാബു, രാജീവ്, രാജേഷ്, സജികുമാർ, സാബുജി തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.