കഞ്ചാവുമായി യുവാവ് പിടിയിൽ

വെള്ളറട: 30 പൊതി . തമിഴ്‌നാട്ടില്‍നിന്ന് കഞ്ചാവ് മൊത്തമായി വാങ്ങി ചില്ലറ വില്‍പന നടത്തുന്ന കൂതാളി കരിപ്പ്കാലി റോഡരികത്ത് വീട്ടില്‍ ശരത് മോഹന്‍ (24) ആണ് പിടിയിലായത്. സ്‌കൂള്‍, കോളജ് വിദ്യാർഥികള്‍ക്കാണ് കഞ്ചാവ് എത്തിക്കുന്നത്. ഒരുവര്‍ഷം മുമ്പ് 10 കിലോ കഞ്ചാവുമായി ശരത്തിനെ വെള്ളറട പൊലീസ് പിടികൂടിയിരുന്നു. അളവുതൂക്ക സംവിധാനങ്ങളും പിടികൂടി. കഞ്ചാവ് വില്‍പനക്കൊപ്പം വിദേശമദ്യക്കച്ചവടവും ശരത് നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കെട്ടിടനിർമാണ തൊഴിലാളികള്‍ക്ക് കഞ്ചാവുപൊതി കൈമാറുന്നതിനിടെ എസ്.ഐ സതീഷ്‌കുമാറി​െൻറ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.