മത്തിയെത്തി, ചാകരയായി

ചവറ: നീണ്ടകര ഹാർബറിൽ ചൊവ്വാഴ്ച ഫൈബർ വള്ളങ്ങൾക്ക് ലഭിച്ചത് മത്തിച്ചാകര. കഴിഞ്ഞദിവസം പുലർച്ചെ കടലിൽപോയവരാണ് വള്ളംനിറയെ മത്തിയുമായി മടങ്ങിയെത്തിയത്. ബോട്ടുകാർക്ക് കൊഴിയാളയും കിളിമീനുമാണ് ലഭിച്ചത്. ഒരുമാസത്തിന് ശേഷം മത്തിയുടെ വരവ് ഹാർബറിൽ നടന്ന ലേലത്തെയും ആവേശംകൊള്ളിച്ചു. ചെറുകിട മത്സ്യത്തൊഴിലാളികൾ ചില്ലറ വിൽപനക്കായി വാങ്ങിക്കൊണ്ടുപോയതും മത്തിയായിരുന്നു. കഴിഞ്ഞയാഴ്ച അയലയായിരുന്നു ഹാർബറിലെ താരം. േട്രാളിങ് നിരോധനത്തിനുശേഷം ഒരേ ഇനത്തിൽപെട്ട മത്സ്യങ്ങളുടെ കൊയ്ത്താണ് ലഭിക്കുന്നതെന്നും ഇത് വിൽപനയെ ബാധിക്കാറുണ്ടെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിച്ച പരിസ്ഥിതിമാറ്റങ്ങൾ കടലിനെയും ബാധിച്ചിട്ടുണ്ടെന്ന് ഈരംഗത്തെ വിദഗ്ധർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.