പൂജപ്പുര: മോഷ്ടിച്ച ബൈക്കുകളുമായി രണ്ട് യുവാക്കളും മൂന്ന് പ്രായപൂർത്തിയാകാത്ത കൗമാരക്കാരും പിടിയിൽ. തിരുമല പുന്നയ്ക്കാമുകളിൽ പൂജപ്പുര പൊലീസ് തിങ്കളാഴ്ച രാവിലെ 6.30ന് നടത്തിയ വാഹന പരിശോധനക്കിടയിലാണ് അഞ്ചംഗ സംഘം കുടുങ്ങിയത്. ഒരു ബൈക്കിലും ഒരു സ്കൂട്ടറിലുമായെത്തിയ സംഘത്തെ സംശയത്തെ തുടർന്ന് പിടിച്ചുനിർത്തി പരിശോധിച്ചപ്പോഴാണ് വാഹനങ്ങൾ സ്വന്തമല്ലെന്ന് തെളിഞ്ഞത്. തിരുമല തൃക്കണ്ണാപുരം ടി.സി 18/1244ൽ സഞ്ജയ് നിവാസിൽ സഞ്ജയ് സന്തോഷ് (18), പുന്നയ്ക്കാമുകൾ ടി.സി 18/612 രേവതി നിവാസിൽ ഗണേഷ്(18), ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്ന് കൗമാരക്കാർ എന്നിവരാണ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.