ഓട്ടോയിൽ മദ്യവിൽപന നടത്തിയയാൾ പിടിയിൽ

കോവളം: വിഴിഞ്ഞത്തും പരിസരത്തും ഓട്ടോയിൽ അനധികൃത മദ്യവിൽപന നടത്തിയയാൾ പിടിയിൽ. വിഴിഞ്ഞം കോട്ടപ്പുറം മര്യനഗർ കോളനിയിൽ ജിപ്സനെനെയാണ് ( 32) പിടികൂടിയത്. ഏതാനും നാളുകൾക്കുമുമ്പ് വിഴിഞ്ഞം ഫിഷ് ലാൻഡിന് സമീപം മത്സ്യത്തൊഴിലാളികളെ ലക്ഷ്യം വെച്ച് അനധികൃതമായി ഓട്ടോയിൽ വിൽപനക്കെത്തിച്ച 16 ലിറ്റർ വിദേശമദ്യം വിഴിഞ്ഞം പൊലീസ് പിടികൂടിയിരുന്നു. പൊലീസ് സ്ഥലത്തെത്തിയതറിഞ്ഞ് ഓട്ടോ ഉപേക്ഷിച്ച് രണ്ടംഗ സംഘം ഓടി രക്ഷപ്പെട്ടു. തുടർന്ന്, നടന്ന പരിശോധനയിൽ ഒളിവിൽ പോയ ഇയാളെ പിടികൂടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.