തിരുവനന്തപും: പ്രളയക്കെടുതിയെ തുടർന്നുണ്ടായ കൃഷിനാശം നേരിടാനും പരിഹാരമാർഗങ്ങൾ നിർദേശിക്കാനും പരിപാലനത്തിനും സംരക്ഷണത്തിനുമായി വിശദമായ രൂപരേഖ തയാറാക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കേരള കാർഷിക സർവകലാശാല, ഗവേഷണ കേന്ദ്രങ്ങൾ, കൃഷിവകുപ്പ്, മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പ് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘത്തെ നിയോഗിച്ച് ഡെപ്യൂട്ടി സെക്രട്ടറി എസ്. മീരയാണ് ഉത്തരവിട്ടത്. പ്രളയാനന്തരം മണ്ണിനും പരിസ്ഥിതിക്കും സംഭവിച്ച മാറ്റം, വയനാട് ജില്ലയിൽ മണ്ണിരകൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത്, തെങ്ങിെൻറ കൂമ്പു ചീയൽ തുടങ്ങിയയെക്കുറിച്ച് ശാസ്ത്രീയമായ പഠനം നടത്തി ശിപാർശകൾ 10 ദിവസത്തിനകം സമർപ്പിക്കണം. വിവിധ ജില്ലകളിലെ ടീം ലീഡർമാരെയും കൺവീനർമാരെയും നിശ്ചയിച്ചു. തൃശൂർ-ഡോ.പി. പ്രമീള, ഡോ.എ. പ്രേമ, പാലക്കാട്, മലപ്പുറം- ഡോ.എം.സി നാരായണൻ കുട്ടി, ഡോ.ഹബീബുർ റഹ്മാൻ, കോഴിക്കോട്, വയനാട് - ഡോ.കെ.എം.ശ്രീകുമാർ, ഡോ. പി. ജയരാജ്, എറണാകുളം- ഡോ.കെ. ഷൈല രാജ്, ഡോ.ജി. ജയലക്ഷ്മി, ആലപ്പുഴ കുട്ടനാട് -ഡോ.കെ. ഗീത, ഡോ. ദേവി, ഇടുക്കി -ഡോ.എം. മുരുകൻ, ഡോ. ജലജ എസ്. മേനോൻ എന്നിവരാണ് ലീഡർമാരും കൺവീനർമാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.