തിരുവനന്തപുരം: ഹാരിസൺസ് കേസിൽ സർക്കാർ ഭൂമി സംരക്ഷിക്കാൻ ഏതറ്റംവരെയും സർക്കാർ മുന്നോട്ടുപോകുമെന്ന് മന്ത്രി ഇ . ചന്ദ്രശേഖരൻ. ഹാരിസൺ മലയാളം ലിമിറ്റഡിെൻറ കൈവശമുള്ള സർക്കാർ ഭൂമി തിരിച്ചെടുത്ത സ്പെഷൽ ഓഫിസറുടെ നടപടി റദ്ദുചെയ്ത ഹൈകോടതി ഡിവിഷൻ െബഞ്ചിെൻറ വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരുന്നു. എന്നാൽ, കേസിൽ സുപ്രീംകോടതി ഹൈകോടതിയുടെ തീരുമാനം ശരിവെച്ചിരിക്കുകയാണ്. സുപ്രീംകോടതി വിധിയുടെ വിശദാംശങ്ങൾ ലഭിച്ചാൽ സംസ്ഥാനത്തിെൻറ താൽപര്യം സംരക്ഷിക്കുന്നതിനുള്ള നിയമപരമായ മുഴുവൻ സാധ്യതകളും ആരായും. സർക്കാർ ഭൂമി സംരക്ഷിക്കുകയെന്നത് ഈ സർക്കാറിെൻറ പ്രഖ്യാപിത നയമാണെന്നും മന്ത്രി പ്രസ്താവനയിൽ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.