മോഷ്​ടാവ്​ പിടിയിൽ​​

കൊല്ലം: നിരവധി മോഷണക്കേസിലെ പ്രതി നീണ്ടകര പള്ളി പുറേമ്പാക്കിൽ നാരായണ​െൻറ മകൻ സൈക്കിൾ രാധാകൃഷ്ണൻ എന്നറിയപ്പെടുന്ന രാധാകൃഷ്ണെന മോഷണശ്രമത്തിനിടെ കൊല്ലം ഇൗസ്റ്റ് പൊലീസ് പിടികൂടി. തിങ്കളാഴ്ച പുലർച്ചെ ചിന്നക്കട ഉണിച്ചക്കംവീട് ക്ഷേത്രത്തിന് സമീപത്തെ ജ്യോതി ജ്വല്ലറിക്ക് മുന്നിൽ സംശയകരമായ സാഹചര്യത്തിൽനിന്ന ഇയാളെ പട്രോളിങ്ങിനിടെ സബ് ഇൻസ്പെക്ടർ എം.കെ. പ്രശാന്ത്കുമാർ, സിവിൽ പൊലീസ് ഒാഫിസർ സുനിൽ എന്നിവർ ചേർന്നാണ് പിടികൂടിയത്. ചോദ്യംചെയ്യലിൽ മോഷണക്കുറ്റത്തിന് നിരവധി തവണ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പള്ളിത്തോട്ടം വാടി സുറിയാനി പള്ളി കുരിശടിയുടെ വഞ്ചി കുത്തിത്തുറക്കാൻ ശ്രമിച്ചതായും പ്രതി സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.