തിരുവനന്തപുരം: പിന്നാക്ക സംവരണം അവസാനിപ്പിച്ച് സാമ്പത്തിക സംവരണം നടപ്പാക്കാൻ ആവശ്യപ്പെട്ട് എൻ.എസ്.എസ് സുപ്രീംകോടതിയിൽ നൽകിയ ഹരജി ഭരണഘടന തത്ത്വത്തിനെതിരാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. സുപ്രീംകോടതിയുടെ ഭരണഘടന െബഞ്ച് നേരത്തേതന്നെ സംവരണത്തിന് സാമ്പത്തിക മാനദണ്ഡം വേണ്ടതില്ലെന്ന് വിധിച്ചിട്ടുണ്ട്. സാമൂഹികനീതിക്കായുള്ള ഭരണഘടന ടൂളാണ് സംവരണം. ഇൗഴവ സമുദായത്തിലെ ചിലർ ഭൂവുടമകളായി എന്നതുകൊണ്ട് അവരുടെ സംവരണം എടുത്തുകളയണമെന്ന വാദം ബാലിശമാണ്. രാജ്യത്തെ എക്സിക്യൂട്ടിവ് അധികാരപദവിയിൽ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഇല്ലാത്തിടത്തോളം പിന്നാക്ക ജനവിഭാഗങ്ങളുടെ സംവരണം നിലനിർത്തുക എന്നതാണ് സാമൂഹികനീതി. സംവരണത്തെ ഇല്ലാതാക്കുക എന്നത് ആർ.എസ്.എസ് ഉയർത്തുന്ന വംശീയ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.