സർക്കാറി​െൻറ പോക്കറ്റടി അവസാനിപ്പിക്കണമെന്ന്​ ചെന്നിത്തല

തിരുവനന്തപുരം: ശമ്പളം പിടിച്ചുവാങ്ങുന്നതിൽനിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും വിസമ്മതപത്രം നല്‍കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സർക്കാറി​െൻറ പോക്കറ്റടി അവസാനിപ്പിക്കണം. ഏകപക്ഷീയമായി ഉത്തരവിറക്കിയ ധനമന്ത്രി തെറ്റുപറ്റിയെന്ന് സമ്മതിക്കണം. ഒരു മാസത്ത ശമ്പളം ഘട്ടങ്ങളായി നല്‍കിയാല്‍ മതിെയന്ന മുഖ്യമന്ത്രിയുടെ നിർദേശം അനുകൂല പ്രതികരണമാണ് സൃഷ്ടിച്ചത്. എന്നാല്‍, ധനവകുപ്പ് ഇറക്കിയ ഉത്തരവ്, ജീവനക്കാരെ രണ്ടാക്കി തിരിച്ചു. വിസമ്മത പത്രത്തിന് പകരം സമ്മതപത്രമാക്കി തിരുത്തണം. കലോത്സവങ്ങളും ചലച്ചിത്രോത്സവവും വേണ്ടന്നുെവച്ച തീരുമാനവും പുനഃപരിശോധിക്കണം. മുഖ്യമന്ത്രിയുടെ ഓഫിസി​െൻറ സ്വേച്ഛാധിപത്യമാണ് നടക്കുന്നത്. നാട്ടിലാകെ നടന്ന് പിരിവുനടത്തുകയാണ് മന്ത്രിമാർ. മുഖ്യമന്ത്രി ഓണ്‍ലൈന്‍ ഭരണം നടത്തുന്നു. ഇതൊന്നും കേട്ടുകേള്‍വിയില്ലാത്തതാണ്. ഡാമുകളുടെ മിസ്മാനേജ്മ​െൻറ് കൂടിയാണ് പ്രളയം ഉണ്ടാക്കിയതെന്നാണ് കേന്ദ്ര ജല കമീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതു മറച്ചുെവച്ച് രക്ഷപ്പെടാനാണ് സര്‍ക്കാർ ശ്രമം. എന്തുകൊണ്ടാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് മടിച്ച് നില്‍ക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. ഹാരിസണ്‍ കേസില്‍ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ പരാജയം ചോദിച്ച് വാങ്ങുകയായിരുന്നു. ഹൈകോടതിയില്‍ കേസ് അട്ടിമറിച്ചതി​െൻറ തുടര്‍ച്ചയാണ് സുപ്രീംകോടതിയിലും നടന്നത്. പൊന്തന്‍പുഴ കേസിലും സര്‍ക്കാര്‍ തോറ്റു കൊടുക്കുകയാണ് ചെയ്തത്. കന്യാസ്ത്രീകളുടെ സമരത്തിൽ, ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെ കാര്യം അന്വേഷണസംഘമാണ് തീരുമാനിക്കേണ്ടത്. പി.കെ. ശശിക്കെതിരായ ആരോപണത്തിലും താൻ ഇതേ നിലപാടാണെടുത്തത്. ചാരക്കേസ് സംബന്ധിച്ച് കൂടുതൽ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.