തിരുവനന്തപുരം: ബീമാപള്ളി ഈസ്റ്റ് വാർഡിൽ പുതുതായി പണി കഴിപ്പിച്ച സൂനാമി കോളനിയിൽ അംഗൻവാടിയുടെ ഉദ്ഘാടനം മേയർ വി.കെ. പ്രശാന്ത് നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ എസ്.എസ്. സിന്ധു അധ്യക്ഷതവഹിച്ചു. കൗൺസിലർ സജീന സ്വാഗതം പറഞ്ഞു. നഗരാസൂത്രണ സ്ഥിരംസമിതി ചെയർമാൻ പാളയം രാജൻ, കവടിയാർ കൗൺസിലർ മുരളീധരൻ, അബ്്ദുൽ അസീസ് മുസ്ലിയാർ, പി.എച്ച്.എം. ഇഖ്ബാൽ, മുഹമ്മദ് സലീം, എം.എസ്. ഇഖ്ബാൽ, എസ്. പുഷ്പലത, സിമി ജ്യോതിഷ് എന്നിവർ സംസാരിച്ചു. എം.എസ്. അബ്്ദുൽ റസാഖ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.