തൊഴിലുറപ്പ് തൊഴിലാളികള്‍ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി

കടയ്ക്കല്‍: ചിതറ പുതുശ്ശേരിയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ 36,250 രൂപ പഞ്ചായത്ത് പ്രസിഡൻറ് സുജിത കൈലാസ് പഞ്ചായത്തംഗം സുധാകരനില്‍ നിന്ന് ഏറ്റുവാങ്ങി. മലയോര ഹൈവേ യാഥാർഥ്യത്തിലേക്ക്: ഒപ്പം വിവാദങ്ങളും അഞ്ചൽ: കിഴക്കൻമലയോരത്തി​െൻറ വികസനസാധ്യതകൾക്ക് ആക്കം കൂട്ടുന്നതിന് പര്യാപ്തമായ മലയോര ഹൈവേയുടെ നിർമാണപ്രവൃത്തികൾ പുനലൂർ മണ്ഡലത്തിൽ ഏരൂർ പത്തടിയിൽ ആരംഭിച്ചു. കുളത്തൂപ്പുഴ പഞ്ചായത്തിലെ അരിപ്പ മുതൽ പുനലൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ജങ്ഷൻ വരെ മൂന്ന് റീച്ചുകളിലായി 37.4 കി. മീറ്റർ സ്ഥലത്തെ നിർമാണ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്. എന്നാൽ, ഏരൂർ പഞ്ചായത്തിലെ ആലഞ്ചേരി മുതൽ അഞ്ചൽ പഞ്ചായത്തിലെ അഗസ്ത്യക്കോട് അമ്പലംമുക്ക് വരെയുള്ള സ്ഥലത്തെ നിർമാണത്തെപ്പറ്റി ഒന്നും പറയുന്നില്ല. അഞ്ചൽ-കുളത്തൂപ്പുഴ പാതയിലെ ആലഞ്ചേരി മുതൽ കുശിനി മുക്ക് വഴി അഞ്ചൽ-പുനലൂർ പാതയിലെ അസ്ത്യക്കോട് അമ്പലം അമ്പലംമുക്ക് വഴി ഹൈവേ നിർമിക്കുന്നതിനാണ് സർേവ നടത്തിയിരുന്നത്. എന്നാൽ, നിർദിഷ്ട പ്രദേശത്തെ സ്ഥിരതാമസക്കാരായ 142 കുടുംബങ്ങളിലുള്ളവർ എതിർക്കുകയും ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് പ്രതിഷേധിക്കുകയും സർേവ ഉദ്യോഗസ്ഥരെ തടയുകയും ചെയ്തിരുന്നതാണ്. മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, പ്രതിപക്ഷനേതാവ് മുതലായവർക്ക് പരാതിയും നൽകിയിരുന്നതാണ്. പാത അഞ്ചൽ ടൗണിലൂടെ കടന്നുപോകും വിധമായിരുന്നത്രേ ആദ്യ സർേവ നടത്തിയിരുന്നത്. പിന്നീട് റൂട്ട് മാറ്റുകയും അഗസ്ത്യക്കോട് മുതൽ ആലഞ്ചേരി വരെ 2.2 കി.മീറ്റർ ദൂരത്തിലൂടെ റീസർേവ നടത്തുകയാണുണ്ടായത്. ഇത് നടപ്പായാൽ 142 കുടുംബങ്ങൾക്ക് ഭാഗികമായോ പൂർണമായോ വീടും വസ്തുവകകളും നഷ്ടപ്പെടും. പത്ത് കടകൾ പൂർണമായും ഇല്ലാതാകുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. മതിയായ നഷ്ടപരിഹാരം നൽകാതെ നിർബന്ധപൂർവം തങ്ങളെ ഒഴിപ്പിക്കുകയാണെത്ര. ഇതിനെതിെര ശക്തമായ പ്രതിഷേധ പരിപാടി നടത്തുന്നതിനുള്ള മുന്നൊരുക്കത്തിലാണ് ആക്ഷൻ കൗൺസിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.