തിരുവനന്തപുരം: കണ്ണമ്മൂല കവർച്ചക്കേസിൽ മുഖ്യപ്രതിയെ വീട്ടമ്മ തിരിച്ചറിഞ്ഞു. ഞായറാഴ്ച പേട്ട പൊലീസ് സ്റ്റേഷനിൽ നടത്തിയ തിരിച്ചറിയിൽ പരേഡിൽ കുപ്രസിദ്ധ കുറ്റവാളി വിജയ് ഗോപിനാഥ് ചൗഹാനെയാണ് (40) വീട്ടമ്മ തിരിച്ചറിഞ്ഞത്. എന്നാൽ, മോഷണവുമായി ബന്ധവുമില്ലെന്നാണ് ഇയാൾ പൊലീസിനോട് പറയുന്നത്. പങ്ക് സ്ഥിരീകരിക്കുന്നതിനായി തിങ്കളാഴ്ച ഇയാളുടെ തലമുടിയും വിരലടയാളങ്ങളും ഫോറൻസികിന് പൊലീസ് കൈമാറും. 2009 ജൂണിലാണ് കണ്ണമ്മൂലയിൽനിന്ന് നാലുമുക്കിലേക്കുവരുന്ന റോഡിനുസമീപത്തെ വീട്ടിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയെ ഒമ്പതംഗ കവർച്ചസംഘം കട്ടിലിൽകെട്ടി ശരീരത്തിലുണ്ടായിരുന്ന ഒമ്പതുപവൻ ആഭരണവും പണവും ബെൻസ് കാറും മോഷ്ടിച്ചത്. എറണാകുളം റെയിൽവേ സ്‌റ്റേഷനിൽ കാർ ഉപേക്ഷിച്ച് സംഘം ട്രെയിനിൽ ചെന്നൈയിലേക്കു കടന്നു. താമ്പരത്തിനടുത്ത് തീർഥംകരണിയിലും സമാനരീതിയിൽ മോഷണം നടത്തിയ സംഘം പിന്നീട് വീണ്ടും കേരളത്തിലെത്തി തൃശൂർ, കോഴിക്കോട്, വടകരയിലും കവർച്ച നടത്തി മുംബൈക്കുപോകുകയായിരുന്നു. സംഘത്തിൽപ്പെട്ട പുണെ അഹമ്മദ് നഗർ അശോക് നഗർ സ്വദേശികളായ വികാസ് ഗോഡ്ജി ചവാനെയും ഹനുമാെനയും മധ്യപ്രദേശിലെത്തി സിറ്റി ഷാഡോ പൊലീസ് സംഘം പിടികൂടിയെങ്കിലും കഴിഞ്ഞ ജൂലൈയിലാണ് വിജയ് ഇന്ദോർ പൊലീസിെൻറ വലയിലാകുന്നത്. തുടർന്ന് െചന്നൈ പൊലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇവരുടെ ചോദ്യം ചെയ്യലുകൾക്കു ശേഷം ശനിയാഴ്ചയാണ് സിറ്റി പൊലീസ് ഇയാളെ തിരുവനന്തപുരത്തെത്തിച്ചത്. പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ ശേഷം ബുധനാഴ്ച മധ്യപ്രദേശിലെ ദിവാസ് ജയിലിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.