ശംഖുംമുഖം: ഏത് പ്രതികൂല കാലാവസ്ഥയിലും വിമാനങ്ങള്‍ സുഗമമായി ലാന്‍ഡ് ചെയ്യാന്‍ സഹായിക്കുന്ന സംവിധാനമായ 'ദൃഷ്ടി' വിമാനത്താവളത്തിലെ റണ്‍വേയില്‍ സ്ഥാപിക്കും. ഇന്ത്യന്‍ കാലാവസ്ഥവകുപ്പും നാഷനല്‍ എയ്റോനോട്ടിക്കല്‍ ലാബും സംയുക്തമായി നിര്‍മിച്ച ദൃഷ്ടിയെന്ന ട്രാന്‍സ്മിസോമീറ്ററാണ് വിമാനത്താവളത്തില്‍ മുട്ടത്തറ ഭാഗത്ത് റണ്‍വേ 32ല്‍ സ്ഥാപിക്കുന്നത്. ലാന്‍ഡിങ്ങിന് തയാറെടുക്കുന്ന പൈലറ്റുമാര്‍ക്ക് ഉപകരണങ്ങളുടെ സഹായമില്ലാതെ റണ്‍വേ കാണാന്‍ കഴിയണം. 1.8 ലക്ഷം െചലവിലാണ് ദൃഷ്ടി സ്ഥാപിക്കുന്നത്. ലാന്‍ഡിങ്ങിന് തൊട്ട് മുമ്പ് 800 മീറ്റര്‍ ദൂരത്ത് നിന്ന് കൃത്യമായി റണ്‍വേ കണ്ടിരിക്കണം. മോശം കാലാവസ്ഥയില്‍ 200 മീറ്റര്‍ അകലെ നിന്നുപോലും റണ്‍വേ വ്യക്തമായി കാണാന്‍ കഴിയാറില്ല. ഇതുകാരണം ലാന്‍ഡിങ്ങിന് കഴിയാതെ വരുന്നത് നിരവധി ബുദ്ധിമുട്ടുകള്‍ക്ക് ഇടയാക്കിയതിനെ തുടര്‍ന്നാണ് ദൃഷ്ടി സ്ഥാപിക്കുന്നത്. റണ്‍വേയില്‍ നിന്ന് 120 മീറ്റര്‍ മാറി വിമാനം വന്നിറങ്ങുന്ന ടച്ച് ഡൗണ്‍ സോണില്‍ 300 മീറ്ററിനുള്ളിലാണ് ദൃഷ്ടി സ്ഥാപിക്കുന്നത്. ദൃഷ്ടിയില്‍ നിന്ന് വിമാനങ്ങള്‍ക്ക് സുരക്ഷിതമായി ലാന്‍ഡിങ്ങിനും ടേക്ക് ഓഫിനും അളവുകോലുകളായ അന്തരീക്ഷമര്‍ദം, കാറ്റിെൻറ ഗതി, താപം തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കും. ദൃഷ്ടിയോടൊപ്പം സ്ഥാപിക്കുന്ന റണ്‍വേ വിഷ്വല്‍ റേഞ്ചിൽ (ആര്‍.വി.ആര്‍) നിന്ന് കാലാവസ്ഥയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളും പൈലറ്റിന് ലഭിക്കും. ഇൻറര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്ഗെനെസേഷെൻറ മാനദണ്ഡമനുസരിച്ച് ഇന്‍സ്ട്രുമെൻറ് ലാന്‍ഡിങ് സിസ്റ്റം (ഐ.എല്‍.എസ്) ഉള്ള വിമാനത്താവളങ്ങളില്‍ മാത്രമേ റണ്‍വേ വിഷ്വല്‍ റേഞ്ച് സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഐ.എല്‍.എസ് സംവിധാനം നേരേത്തതെന്ന നിലവിലുണ്ട്. റണ്‍വേ കാണാതെ തന്നെ വിമാനമിറക്കാന്‍ സഹായിക്കുന്നതാണ് ഇന്‍സ്ട്രുമെൻറ് ലാന്‍ഡിങ് സംവിധാനം. റണ്‍വേയുടെ അറ്റത്തും വശങ്ങളിലും സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങളില്‍ നിന്ന് പൈലറ്റിന് കോക്ക്പിറ്റിലെ മോണിറ്ററില്‍ റണ്‍വേയുടെ മധ്യത്തുള്ള വര ഇലക്ട്രോണിക് ലൈനായി കാണാന്‍ കഴിയുന്നത് ഐ.എല്‍.എസില്‍ നിന്നുള്ള തരംഗങ്ങളുടെ സഹായത്താലാണ്. ഇടക്കിടെ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കാലിബറേറ്റിങ് വിമാനം എത്തി നിരവധി തവണ പറന്ന് ഇന്‍സ്ട്രുമെന്‍റ് ലാന്‍ഡിങ് സംവിധാനത്തിെൻറ കാര്യക്ഷമത ഉറപ്പുവരുത്തി, കാലിബറേറ്റിങ് വിമാനത്തിലെ പൈലറ്റുമാരും കമ്യൂണിക്കേഷന്‍ ആന്‍ഡ് നാവിഗേഷന്‍ സര്‍വയലന്‍സ് ഉദ്യോഗസ്ഥരും അപ്രൂവല്‍ നല്‍കിയാണ് ഐ.എല്‍.എസ് പ്രവര്‍ത്തിക്കുന്നത്. ഐ.എല്‍.എസിനൊപ്പം ദൃഷ്ടികൂടി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ വിമാനങ്ങളുടെ വരവിനും പോക്കിനുമുള്ള കാലാവസ്ഥ അറിയുന്ന സംവിധാനം എറ്റവും ആധുനികമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.