തിരുവനന്തപുരം: പട്ടത്ത് ഇനി കുട്ടികൾക്ക് റോഡ് മുറിച്ചുകടക്കാൻ പ്രയാസപ്പെടേണ്ട. ദീർഘനാളത്തെ മുറവിളിക്ക് പരിഹാരമായി ആകാശപാത നിർമാണത്തിന് തിങ്കളാഴ്ച തുടക്കം. 45 ദിവസം കൊണ്ട് നിർമാണം പൂർത്തിയാക്കും. എൽ.കെ.ജി മുതൽ ഹയർ സെക്കൻഡറി ക്ലാസുകൾ വരെയുള്ള 13,000ൽ അധികം വിദ്യാർഥികൾക്ക് പ്രയോജനകരമാകുന്ന പദ്ധതിയാണിത്. പട്ടം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് മുമ്പിലാണ് ആകാശപാതക്ക് അനുമതിയായത്. രാവിലെ 10ന് മേയർ അഡ്വ. വി.കെ. പ്രശാന്ത് നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. നവംബർ ഒന്നിന് പൂർത്തിയാകുമെന്നാണ് കമ്പനി അധികൃതരുടെ ഉറപ്പ്. െഡപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ അധ്യക്ഷത വഹിക്കും. നഗരത്തിൽ സ്ഥാപിക്കുന്ന രണ്ടാമത്തെ കാൽനടക്കാർക്കുള്ള മേൽപാലമാണിത്. കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലായിരുന്നു ആദ്യ ആകാശപാത നിർമിച്ചത്. നഗരസഭയും സൺ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് ആകാശ പാതയുടെ നിർമാണം നടത്തുന്നത്. എല്ലാ ചെലവും കമ്പനി നേരിട്ടാണ് വഹിക്കുന്നത്. പാലത്തിെൻറ അറ്റകുറ്റപ്പണികളും കമ്പനി നിർവഹിക്കും. പാലത്തിൽ നിശ്ചിതസ്ഥലത്ത് ഒരുക്കുന്ന പരസ്യവരുമാനത്തിലൂടെയാണ് കമ്പനി അറ്റകുറ്റപ്പണികളുടെയും നിർമാണപ്രവർത്തനങ്ങളുടേയും തുക കണ്ടെത്തുന്നത്. രണ്ടടി വീതിയിൽ ഏകദേശം മുന്നൂറ് കുട്ടികൾക്ക് ഒരേസമയം പാലത്തിലൂടെ സഞ്ചരിക്കാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.