എസ്.ഐ യുവാവിനെ മർദിച്ചതായി പരാതി

കഴക്കൂട്ടം: തുമ്പ . മൺവിള കിഴക്കുംകര വിളയിൽ വീട്ടിൽ സജികുമാറിന് (35) മർദനത്തിൽ പരിക്കേറ്റെന്ന് കാണിച്ച് മാതാവ് നളിനിയാണ് ഡി.ജി.പിക്ക് പരാതി നൽകിയത്. ഒമ്പതിന് രാത്രി എട്ടിന് കുളത്തൂർ മൺവിള കെൽട്രോൺ ജങ്ഷനിൽ നിൽക്കുകയായിരുന്നു സജികുമാറും സുഹൃത്തുക്കളായ നസീർ, മഹേഷ്, ഗിരീഷ് എന്നിവരും. ഈ സമയം എത്തിയ എസ്.ഐ വണ്ടി നിർത്തി സജികുമാറിനെ അടുത്തേക്ക് വിളിപ്പിക്കുകയും ഷർട്ടിൽ കുത്തിപ്പിടിച്ച് ജീപ്പിനുള്ളിലേക്ക് തള്ളുകയും മർദിക്കുകയും ചെയ്തെന്നാണ് പരാതി. സജികുമാർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.