തിരുവനന്തപുരം: നഗരസഭയുടെ നേതൃത്വത്തിൽനടന്ന . ആകെ ലഭിച്ച 67 അപേക്ഷകളിലാണ് 51 എണ്ണം തീർപ്പാക്കിയത്. നാെലണ്ണം പെർമിറ്റ് അനുവദിക്കുന്നതിനും 36 എണ്ണം ടി.സി അനുവദിക്കുന്നതിനും മൂെന്നണ്ണം യു.എ നമ്പർ നൽകുന്നതിനും വ്യക്തതവരുത്തുന്നതിനായി ഒരു അപേക്ഷയും ടി.പി.സി പരിശോധനക്കായി രെണ്ടണ്ണവും, അഞ്ച് അപേക്ഷകൾ സർക്കാറിെൻറ റഗുലറൈസേഷൻ നടപടിക്കായി വിടുന്നതിനും തീരുമാനിച്ചു. ശനിയാഴ്ച രാവിലെ11ന് മേയർ വി.കെ. പ്രശാന്തിെൻറ നേതൃത്വത്തിൽ ആരംഭിച്ച അദാലത് 4.30നാണ് അവസാനിച്ചത്. ടൗൺ പ്ലാനിങ് കമ്മിറ്റി ചെയർമാൻ പാളയംരാജൻ, നഗരസഭ സെക്രട്ടറി എ.എസ്. ദീപ, കോർപറേഷൻ എൻജിനീയർ എം.വി. രാജൻ, എക്സിക്യൂട്ടിവ് എൻജിനീയർമാരായ സിറിൾവിമ മെൻഡസ്, ബോബൻ, അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർമാർ, അസിസ്റ്റൻറ് എൻജിനീയർമാർ, എൻജിനീയറിങ് വിഭാഗത്തിലെ മറ്റു ജീവനക്കാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.