കോവളം ബീച്ചും പരിസരവും ശുചീകരിച്ചു

കോവളം: അന്താരാഷ്ട്ര തീരശുചീകരണ ദിനാചരണത്തോടനുബന്ധിച്ച് വിഴിഞ്ഞം തീര സംരക്ഷണസേനയുടെ നേതൃത്വത്തിൽ അന്തർദേശീയ ടൂറിസം കേന്ദ്രമായ . തീരസംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതി​െൻറ ഭാഗമായി വിഴിഞ്ഞം മുതൽ കോവളം വരെ നടത്തിയ റാലിക്കൊടുവിൽ ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾ സേനയുടെ വിഴിഞ്ഞം സ്റ്റേഷൻ ഒാഫിസർ കമാൻഡൻറ് ജോർജ് ബേബി ഉദ്ഘാടനം ചെയ്തു. കോവളം ബീച്ചിൽ നടത്തിയ ശുചീകരണപ്രവർത്തനങ്ങളിൽ കോവളം ജനമൈത്രി പൊലീസ്, തീരദേശ പൊലീസ്, മറൈൻ എൻഫോഴ്സ്മ​െൻറ്, നഗരസഭ ജീവനക്കാർ എന്നിവർ പങ്കെടുത്തു. തിരത്തുനിന്ന് ശേഖരിച്ച് പ്ലാസ്റ്റിക് ബാഗുകളിലാക്കിയ 300 കിലോയോളം മാലിന്യം സംസ്കരിക്കാനായി നഗരസഭഅധികൃതർക്ക് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.