പ്രവാസിയുടെ വീട്ടിൽ ഗുണ്ട ആക്രമണം: നടപടിയെടുക്കാതെ പൊലീസ്​

കൊല്ലം: പ്രവാസിയുടെ വീട്ടിൽ അതിക്രമിച്ചുകയറി സ്ത്രീകളെ അടക്കം ആക്രമിച്ച സംഭവത്തിൽ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ. കാരാളികോണം സലാമത്ത് നഗറിൽ പ്രവാസിയായ സുബൈർ മൗലവിയുടെ വീട്ടിൽ മാരക ആയുധവുമായെത്തിയ പ്രദേശവാസിയായ യുവാവാണ് അക്രമം നടത്തിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം. പ്രകോപനമില്ലാതെ വീട്ടിൽ അതിക്രമിച്ചു കടക്കുകയും അസഭ്യം പറയുകയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തതായി കാണിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ, സംഭവം നടന്ന് രണ്ടു ദിവസമായിട്ടും മൊഴിയെടുക്കാൻ പോലും ചടയമംഗലം പൊലീസ് തയാറായിട്ടില്ല. വീട്ടിൽ അതിക്രമിച്ച് കടന്ന് അക്രമം നടത്തുന്നത് തടയാനെത്തിയ അയൽവാസികളെയും ഇയാൾ മർദിച്ചു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ പൊലീസ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ആരും സഹായിക്കാനില്ലാതെ ഭയത്തോടെയാണ് വീട്ടുകാർ കഴിയുന്നത്. എന്നാൽ, പരാതി കിട്ടിയിട്ടിെല്ലന്നും കിട്ടിയാൽ ഉടൻ നടപടിയെടുക്കുമെന്നും ചടയമംഗലം എസ്.െഎ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.