ബിഷപ് ജെറോം മാനവികതക്ക്​ പ്രഥമസ്​ഥാനം നൽകിയ മതാചാര്യൻ –മേയർ

കൊല്ലം: ബിഷപ് ജെറോം മാനവികതക്ക് പ്രഥമസ്ഥാനം നൽകിയ മതാചാര്യനാണെന്ന് മേയർ വി. രാജേന്ദ്രബാബു. കൊല്ലം തോപ്പ് ഇൻഫൻറ് ജീസസ് സ്കൂളിൽ നടന്ന ബിഷപ് ജെറോമി​െൻറ 117ാം ജന്മദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തലമുറകളുടെ സ്മരണമണ്ഡലങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടാനായ ബിഷപ് ജെറോം അധ്വാനിക്കുന്നവർക്ക് ആശാകേന്ദ്രമായി നിലനിൽക്കുമെന്നും മേയർ കൂട്ടിച്ചേർത്തു. ബിഷപ് ജെറോം സമിതി സ്ഥാപക ഡയറക്ടർ ഫാ. പോൾ ക്രൂസ് അധ്യക്ഷത വഹിച്ചു. സമിതി ജില്ല പ്രസിഡൻറ് സുധീർതോട്ടുവാൽ, പ്രവീൺ ക്ലീറ്റസ്, തോപ്പ് സ​െൻറ് സ്റ്റീഫൻസ് ഇടവക വികാരി ഫാ. സണ്ണി ഉപ്പൻ, മുൻ മുനിസിപ്പൽ വൈസ് ചെയർമാൻ ജെ. ജോൺ ബോസ്കോ, അഖില കേരള സ്വതന്ത്രമത്സ്യത്തൊഴിലാളി യൂനിയൻ പ്രസിഡൻറ് ഫ്രാൻസീസ് ജെ. നെറ്റോ, കേരള റീജനൽ ലാറ്റിൻ കത്തോലിക്ക വിമൻസ് അസോസിയേഷൻ പ്രസിഡൻറ് ജെയിൻ ആൻസിൽ ഫ്രാൻസിസ്, പ്രവാസി വെൽഫയർ ഓർഗനൈസേഷൻ പ്രസിഡൻറ് എൻ.എസ്. വിജയൻ, എഫ്. വില്യമിൻ എൽമ, തോമസ് വിജയൻ, ആൻറണി ഫെർണാണ്ടസ്, പി. ലീല, എസ്. സോണിയ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.