തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒമ്പത് ദിവസത്തെ ഗണേശോത്സവ ചടങ്ങുകൾക്ക് തുടക്കമായി. പ്രളയദുരന്തത്തിൽ ദുരിതം അനുഭവിക്കുന്നവർക്കായി പ്രത്യേക പൂജകളോടെയാണ് ഗണേശോത്സവ ചടങ്ങുകൾ ആരംഭിച്ചത്. മൂന്ന് മുതൽ 30 അടി വരെ വലിപ്പമുള്ള വിഗ്രഹങ്ങൾ ജില്ലയിലെ 1008 കേന്ദ്രങ്ങളിലാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. കിഴക്കേകോട്ടയിൽ ദുരന്ത-ദുരിതനിവാരണത്തിനായി നടന്ന പൂജാചടങ്ങുകൾക്ക് ശബരിമല മുൻ മേൽശാന്തി ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. വിവിധ സ്ഥലങ്ങളിൽ നടന്ന പ്രതിഷ്ഠാ പൂജാ ചടങ്ങുകളിൽ പത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ രതീശൻ, ആഘോഷ കമ്മിറ്റി ചെയർമാൻ ജി. മാധവൻ നായർ, പ്രസിഡൻറ് ജി. ശേഖരൻ നായർ, ട്രസ്റ്റ് മുഖ്യകാര്യദർശി എം.എസ്. ഭുവനചന്ദ്രൻ, ഭാരവാഹികളായ എസ്.ആർ. കൃഷ്ണകുമാർ, ചെങ്കൽ ശ്രീകുമാർ, കല്ലിയൂർ ശശി, മണക്കാട് രാമചന്ദ്രൻ, ശശിധരൻ, ബാജി ഗോവിന്ദൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.