പാലക്കാട്, വയനാട് ജില്ലകളിലെ ജലവിഭവ വകുപ്പിെൻറ അണക്കെട്ടുകളിൽ പഠനം നടത്താനാണ് പദ്ധതി തിരുവനന്തപുരം: കനത്ത മഴക്കൊപ്പമുണ്ടായ മണ്ണിടിച്ചിലിലും ഉരുൾെപാട്ടലിലും അണക്കെട്ടുകളിലേക്ക് മണ്ണും ചളിയും ഒഴുകിയെത്തിയത് സംഭരണശേഷിയെ ബാധിച്ച സാഹചര്യത്തിൽ ഇതുസംബന്ധിച്ച് പഠനം നടത്താൻ ആലോചന. ജലവിഭവവകുപ്പിെൻറ കീഴിൽ തൃശൂരിലെ പീച്ചിയിൽ പ്രവർത്തിക്കുന്ന കേരള എൻജിനീയറിങ് ഗവേഷണകേന്ദ്രം (കേരി) ഇതുസംബന്ധിച്ച് സർക്കാറിന് പദ്ധതി സമർപ്പിച്ചു. പാലക്കാട്, വയനാട് ജില്ലകളിലെ ജലവിഭവ വകുപ്പിെൻറ അണക്കെട്ടുകളിൽ പഠനം നടത്തുന്നതിനാണ് പദ്ധതി. പാലക്കാട് ജില്ലയിലെ ജലവിഭവ വകുപ്പിെൻറ മംഗലം, ചുള്ളിയാർ അണക്കെട്ടുകളിൽനിന്ന് മണലും ചളിയും നീക്കാൻ നേരത്തേ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന് രണ്ടുതരം നിർദേശങ്ങൾ സമർപ്പിക്കുകയും നേതൃത്വം നൽകാൻ സാേങ്കതിക കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തെങ്കിലും മണൽ നീക്കിത്തുടങ്ങിയില്ല. ഇതിനിടെയാണ് പ്രളയമെത്തിയത്. പല അണക്കെട്ടുകളുടെയും വൃഷ്ടി പ്രദേശങ്ങളിൽ വലിയതോതിൽ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ചിലയിടങ്ങളിൽ ഉരുൾപൊട്ടലുമുണ്ടായതിനെ തുടർന്നാണ് 'കേരി' സർക്കാറിനെ സമീപിച്ചത്. ചെറിയ അണക്കെട്ടുകൾ ആദ്യ ഘട്ടത്തിലും മറ്റുള്ളവ അടുത്ത ഘട്ടത്തിലും എന്നാണ് നിർദേശം. പീച്ചി, മലമ്പുഴ, പേപ്പാറ, കാഞ്ഞിരപ്പുഴ, അരുവിക്കര, വാഴാനി, പോത്തുണ്ടി, മീങ്കര, വാളയാർ, പൂമല, കുറ്റിയാടി, നെയ്യാർ, പഴശ്ശി തുടങ്ങിയ അണക്കെട്ടുകളിൽ നേരത്തേ 'കേരി' പഠനം നടത്തിയിട്ടുണ്ട്. ഇടുക്കി അടക്കമുള്ള വൈദ്യുതി ബോർഡിെൻറ അണക്കെട്ടുകളിലും വലിയതോതിൽ ചളിയും മണ്ണും അടിഞ്ഞുകൂടിയത് സംഭരണശേഷിയെ ബാധിച്ചിട്ടുണ്ട്. ഇടുക്കിയിൽ ഇതുവരെ ഇതുസംബന്ധിച്ച് പഠനം നടന്നിട്ടില്ല. മണ്ണടിയുന്നത് ജലവൈദ്യുത പദ്ധതിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തില്ല. നേര്യമംഗലം ജലവൈദ്യുത പദ്ധതിയുടെ കല്ലാർകുട്ടി അണക്കെട്ട് എതാനും വർഷം മുമ്പ് പൂർണമായും തുറന്നുവിട്ട് മണലും ചളിയും നീക്കം ചെയ്തിരുന്നു. ജലവിഭവവകുപ്പിെൻറ അരുവിക്കര, മലമ്പുഴ അണക്കെട്ടുകളിൽ മണലെടുക്കൽ ആരംഭിച്ചെങ്കിലും കുടിവെള്ളം കലങ്ങിയതടക്കമുള്ള കാരണങ്ങളാൽ ഉപേക്ഷിച്ചു. കർണാടകയിൽ ഇറ്റാലിയൻ സാേങ്കതികവിദ്യയുടെ സഹായത്തോടെ വലിയ അണക്കെട്ടുകളിലെ മണൽ നീക്കാൻ പദ്ധതി തയാറാക്കിയിട്ടുണ്ട്. കൂടാതെ നോർവീജിയൻ കമ്പനിയും സാേങ്കതികവിദ്യ വികസിപ്പിച്ചതായി പറയുന്നു. ചളിയും മണലും നീക്കാൻ കേന്ദ്ര സർക്കാറിെൻറ ഡ്രിപ് പദ്ധതി പ്രകാരം ഫണ്ട് അനുവദിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.