ജലന്ധർ ബിഷപ്​: ന്യൂനപക്ഷ കമീഷൻ കേസെടുത്തു

തിരുവനന്തപുരം: ജലന്ധർ ബിഷപ്പിനെതിരായ പീഡനക്കേസിൽ സംസ്ഥാന ന്യൂനപക്ഷ കമീഷൻ സ്വമേധയ കേസെടുത്തു. ഡി.ജി.പിയും കൊച്ചി റേഞ്ച് ഐ.ജിയും കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് പരാതിക്കാരിക്കൊപ്പമുള്ള കന്യാസ്ത്രീകളുടെ ആരോപണത്തി​െൻറ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാന പൊലീസ് മേധാവിയോടും കൊച്ചി റേഞ്ച് ഐ.ജിയോടും അടിയന്തരമായി റിപ്പോട്ട് നൽകാൻ കമീഷൻ ചെയർമാൻ പി.കെ. ഹനീഫ ഉത്തരവിട്ടു. റിപ്പോർട്ടുകൾ ലഭിച്ചാലുടൻ കേസിൽ ഉചിതമായ നടപടി സ്വീകരിക്കുന്നതാണെന്ന് കമീഷൻ ചെയർമാൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.