പ്രതിപക്ഷ ഐക്യം യാഥാർഥ്യമായി -ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ഇന്ധനവില വര്‍ധനക്കെതിരെ രാജ്യമൊട്ടാകെ നടന്ന ഹര്‍ത്താലിലൂടെ ശക്തമായ പ്രതിപക്ഷ ഐക്യനിര രൂപപ്പെെട്ടന്ന്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി. രാജ്യത്തെ 21 പ്രമുഖ പാര്‍ട്ടികളാണ്‌ ഹര്‍ത്താലില്‍ പങ്കെടുത്തത്‌. വര്‍ഗീയ, ഫാഷിസ്റ്റ് ശക്തിയായ ബി.ജെ.പിക്കെതിരെ ഇതാദ്യമായാണ്‌ ഇത്രയും കക്ഷികള്‍ അണിനിരക്കുന്നത്‌. ഇത് ജനാധിപത്യ, മതേതര വിശ്വാസികളെ ആവേശഭരിതരാക്കുന്നു. ഇന്ധനവില വര്‍ധന ഉള്‍പ്പെടെ ജനദ്രോഹ നടപടികള്‍ക്കെതിരെ ഇനിയും പോരാട്ടങ്ങള്‍ ഉണ്ടാകും. കൂടുതല്‍ കക്ഷികളെയും പ്രസ്ഥാനങ്ങളെയും ഇതില്‍ പങ്കെടുപ്പിക്കും. ഹര്‍ത്താല്‍ വിജയിപ്പിച്ചവരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. By Haleem
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.