ബിഷപ്പിന്​ സ്വാധീനമേറെ -ജേക്കബ്​ തോമസ്

അഴിമതിക്കെതിരെ നിലപാടെടുത്തത് അനഭിമതനാക്കി തിരുവനന്തപുരം: സ്വാധീനമുള്ളതുകൊണ്ടാണ് ബിഷപ് ഫ്രാങ്കോ മുളക്കല ിനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിയാത്തതെന്ന് ഡി.ജി.പി ജേക്കബ് തോമസ്. മേലധികാരികൾക്ക് മുന്നിൽ കീഴ്പ്പെട്ട് ജീവിക്കുക എന്നതാണ് കന്യാസ്ത്രീകളുടെ വ്രതം. അത്തരമൊരാളെ ബിഷപ് ബലാത്സംഗം ചെയ്തെന്ന് പറയുമ്പോൾ അത് ലോക്കപ് പീഡനത്തിന് തുല്യമാണ്. അന്വേഷണത്തിൽ നീതി ലഭിക്കുന്നില്ലെന്ന് ആരോപിച്ച് പ്ലക്കാർഡുകളുമായി കന്യാസ്ത്രീകൾ പൊതുസമൂഹത്തിന് മുന്നിലേക്ക് വരുമ്പോൾ ഇത് സുരക്ഷിത കേരളമാണെന്ന് പറയാൻ സാധിക്കുമോയെന്നും പ്രസ് ക്ലബിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ അദ്ദേഹം ചോദിച്ചു. ഇടതു സർക്കാറി‍​െൻറ നയങ്ങൾക്ക് താൻ യോജിച്ചവനല്ലെന്നും ഇപ്പോഴത്തെ സംവിധാനവുമായി ഒത്തുപോകണമെങ്കിൽ ത​െൻറ യോഗ്യത കുറക്കേണ്ടിവരുമെന്നും ജേക്കബ് തോമസ് പറഞ്ഞു. എന്നാൽ, അതിന് തനിക്ക് കഴിയില്ല. അതിനാൽ കഴിഞ്ഞ ഒമ്പത് മാസമായി സർവിസിൽനിന്ന് മാറിനിൽക്കുന്നതിൽ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇടതുസർക്കാർ അധികാരത്തിലെത്തിയതുമുതൽ തന്നെ തഴയുകയായിരുന്നു. സംസ്ഥാന പൊലീസ് മേധാവിസ്ഥാനത്തുനിന്ന് സെൻകുമാറിനെ മാറ്റിയശേഷം തന്നെക്കാൾ ജൂനിയറായ ലോക്നാഥ് ബഹ്റയെയാണ് പരിഗണിച്ചത്. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്തതോടെ സർക്കാറിന് അനഭിമതനായി. സർക്കാറി​െൻറ അഴിമതി വിരുദ്ധത നയത്തിൽ മാത്രമേ ഉള്ളൂ- ജേക്കബ് തോമസ് പറഞ്ഞു. കേരളം അരക്ഷിതാവസ്ഥയിലാണ്. പ്രകൃതി എന്താണെന്ന് വിവരമില്ലാത്തവരാണ് നമ്മെ നയിക്കുന്നത്. ഓഖിക്കും പ്രളയത്തിനും മുമ്പ് മുന്നറിയിപ്പുണ്ടായിരുന്നു. എന്നിട്ടും എന്ത് നടപടിയെടുത്തു?.പ്രകൃതി ദുരന്തങ്ങളിൽ മരണം കൂടാൻ കാരണം അഴിമതിയാണ്. ദുരന്തം അഴിമതിക്കുള്ള അവസരം കൂടിയാണ്. കാര്യങ്ങൾ പെട്ടെന്ന് ചെയ്യുമ്പോൾ അഴിമതിക്ക് സാധ്യത കൂടും. നിലവിലെ പ്രളയത്തെക്കുറിച്ച് കേരളത്തിലെ സർവകലാശാലകൾ പഠനം നടത്തണമെന്നും ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.