Attn. KTM തിരുവനന്തപുരം: പ്രളയത്തിൽ പാസ്പോർട്ട് നഷ്ടപ്പെടുകയോ കേടുവരുകയോ ചെയ്തവർക്കായി 14ന് തിരുവല്ല മുനിസിപ്പൽ ഒാഫിസിൽ പാസ്പോർട്ട് ക്യാമ്പ് നടക്കും. പാസ്പോർട്ട് പുതുക്കാൻ വെബ്സൈറ്റ് മുഖേനയോ (www.passportindia.gov.in) മൊബൈൽ ആപ് (mpassport seva app) ഉപയോഗിച്ചോ അേപക്ഷ സമർപ്പിച്ച് ARN ഷീറ്റ്, പാസ്പോർട്ട് സൈസ് ഫോേട്ടാ എന്നിവയുമായി തിരുവല്ല മുനിസിപ്പൽ ഒാഫിസിൽ 14ന് എത്തണം. പാസ്പോർട്ട് ഫീസ്, ഡാമേജ് ഫീസ് എന്നിവ ഒാൺലൈനായി അടയ്ക്കേണ്ടതില്ല. എല്ലാ ജില്ലകളിൽനിന്നുമുള്ള അപേക്ഷകൾ ഇൗ ക്യാമ്പിൽ സ്വീകരിക്കും. ഇതിനായി ഒാൺലൈൻ രജിസ്റ്റർ ചെയ്യുേമ്പാൾ ആർ.പി.ഒ തിരുവനന്തപുരം തെരഞ്ഞെടുക്കണം. പാസ്പോർട്ട് നഷ്ടപ്പെെട്ടങ്കിൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽനിന്ന് ലോസ്റ്റ് സർട്ടിഫിക്കറ്റ് കൊണ്ടുവരണം. മറ്റു രേഖകൾ ആവശ്യമില്ല. സംശയ നിവാരണത്തിന് തിരുവനന്തപുരം പാസ്പോർട്ട് ഒാഫിസറെ ബന്ധപ്പെടണം (Whatsapp No: 7902553036).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.